ബോക്‌സ്ഓഫീസിനെ പിടിച്ചുകുലുക്കിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ആദ്യദിന കളക്ഷന്‍ പുറത്ത്

ബോക്‌സ്ഓഫീസിനെ പിടിച്ചുകുലുക്കിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി. ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ തന്നെ ഇത് റെക്കോര്‍ഡ് ആണ്. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷന്‍ 50 കോടിയായിരുന്നു.
ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിന കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഉള്ള ഹിന്ദി ചിത്രങ്ങള്‍–ധൂം 3 ( 36.22 കോടി), ദങ്കല്‍ (29.78 കോടി), പികെ (27 കോടി), കിക്ക് (26.52 കോടി, ദബങ് ( 21 കോടി). ഇവയെല്ലാം ഉത്സവസമയങ്ങളില്‍ റിലീസ് ചെയ്തു എന്നതും ബാഹുബലി അല്ലാതെയും ഇറങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത. ബാഹുബലി 2വിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി 24 മണിക്കൂറ് കൊണ്ട് പത്തുലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റഴിച്ചത്. ഇക്കാര്യത്തില്‍ അമീര്‍ഖാന്റെ ദംഗല്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് ഒറ്റദിവസം കൊണ്ട് ബാഹുബലി തിരുത്തിയത്. ഇത് ഉത്തരേന്ത്യയില്‍നിന്നുള്ള കണക്ക് മാത്രമാണ്.
തമിഴ്‌നാട്ടില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ചില പ്രശ്‌നങ്ങള്‍ മൂലം രാവിലെ പ്രദര്‍ശനം മുടങ്ങിെയങ്കിലും വൈകിട്ട് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കേരളത്തില്‍ രാവിലെ 6.30 മുതല്‍ ഫാന്‍ ഷോ ഉണ്ടായിരുന്നു. കൂടാതെ തൊടുപുഴ ആശീര്‍വാദ് പോലുള്ള മള്‍ടിപ്ലക്‌സുകളിലെ മുഴുവന്‍ തിയറ്ററുകളിലും ആദ്യദിനം ബാഹുബലി 2 മാത്രമായിരുന്നു.
ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 45 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 14 കോടിയും കര്‍ണാടകയില്‍ നിന്ന് 10 കോടിയും വാരിക്കൂട്ടി. കേരളത്തില്‍ ആദ്യദിന കലക്ഷന്‍ നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
വിതരണത്തിന്റെ ബിസിനസ് ഇങ്ങനെ
ആന്ധ്രയും തെലങ്കാനയും ഉള്‍പ്പടെ തെലുങ്ക് പതിപ്പിന്റെ വിതരണം വിറ്റുപോയത് 120 കോടിക്ക്. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 85 കോടി. (കേരളത്തില്‍ എട്ട് കോടി). ധര്‍മ പ്രൊഡക്ഷന്‍സ് ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് 80 കോടിക്ക്. യുഎസ്എ റൈറ്റ്‌സ് (തമിഴ്, തെലുങ്ക്, ഹിന്ദി)–40 കോടി. മറ്റു രാജ്യങ്ങളില്‍–15 കോടി.
ഇതില്‍ ബാഹുബലി 2 എല്ലാരീതിയിലും വിജയമാകണമെങ്കില്‍ ഹിന്ദി പതിപ്പ് 100 കോടി പിന്നിടണം. മറ്റു പതിപ്പുകളില്‍ ചിത്രം ഇപ്പോള്‍ തന്നെ മുടക്കുമുതല്‍ നേടികഴിഞ്ഞു.
https://www.facebook.com/Malayalivartha


























