Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ബാഹുബലിയുടെ ഭാഗമായി മലയാള റിയാലിറ്റി ഷോയിലൂടെ മനസുകവര്‍ന്ന നയന നായര്‍

30 APRIL 2017 12:24 PM IST
മലയാളി വാര്‍ത്ത

ബാഹുബലി 2– ദ് കണ്ക്ലൂഷന്‍ ആവേശവും ആഘോഷവുമായി മാറുമ്പോള്‍ ഹൈദരബാദിലെ വീട്ടില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് മലയാളിയായ നയന നായര്‍. നയനയെ മലയാളികള്‍ മറക്കാന്‍ ഇടയില്ല, റിയാലിറ്റി ഷോയിലൂടെ വന്ന് വ്യത്യസ്തമായ ആലാപനശൈലിയിലൂടെ മനസുകവര്‍ന്ന തിരുവനന്തപുരം സ്വദേശിയാണ് നയന. ബാഹുബലിയുടെ തമിഴിലെ മുഖ്യഗാനം, ''കണ്ണാ നീ തൂങ്കടാ..'' നയനയുടെ സ്വരമാധുരിയിലൂടെയാണ് കേട്ടത്. സിനിമയുടെ കൂടുതല്‍ പാട്ടുവിശേഷങ്ങള്‍ നയന പങ്കുവെക്കുന്നു.

നയന എങ്ങനെയാണ് ബാഹുബലിയുടെ ഭാഗമാകുന്നത്?

വിവാഹം കഴിഞ്ഞ് ഹൈദരബാദിലാണ് ഞാന്‍ താമസിക്കുന്നത്. നാട്ടില്‍ സ്‌റ്റേജ്‌ഷോയും പാട്ടുകളുമായി സജീവമായിരുന്ന സമയത്തായിരുന്നു വിവാഹം. ഹൈദരബാദില്‍ ചെന്ന് കഴിഞ്ഞപ്പോള്‍ പാട്ടിനുള്ള അവസരമുണ്ടായിരുന്നില്ല. ഇങ്ങനെയായാല്‍ പറ്റില്ല സംഗീതലോകത്തേക്ക് തിരികെ വരണമെന്ന് തോന്നിയപ്പോള്‍ ആദ്യം വിളിച്ചത് ജാസി ഗിഫ്റ്റിനെയാണ്. അദ്ദേഹമാണ് കീര്‍വാണി സര്‍ ഹൈദരബാദിലുള്ള കാര്യം പറയുന്നത്. അതുവരെ പാട്ടിന്റെ വര്‍ക്കുകള്‍ എല്ലാം ചെന്നൈയിലാണെന്നായിരുന്നു എന്റെ വിചാരം. ജാസി സാറിന്റെ നിര്‍ദേശമനുസരിച്ച് കീര്‍വാണി സാറിന്റെ പിഎയ്ക്ക് ഞാന്‍ പാടിയ പാട്ടുകളുടെ സിഡി നല്‍കി. 2015 ഡിസംബറിലായിരുന്നു അത്. 2016 ഫെബ്രുവരിയില്‍ അദ്ദേത്തിന്റെ ഓഫീസില്‍ നിന്നും കോറസ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണം വന്നു. 

ഒരു ദിവസം അദ്ദേഹം എന്നെക്കൊണ്ട് ഒരു പാട്ട് പാടിച്ചു. പല്ലവി പാടിയത് കേള്‍ക്കാന്‍ രാജമൗലി സര്‍ വന്നു. എന്റെ പാട്ടുകേട്ടു. അതിനുശേഷം കീര്‍വാണി സാറും രാജമൗലി സാറും തമ്മില്‍ എന്തൊക്കെയോ ചര്‍ച്ചകള്‍ നടത്തുന്നത് കേട്ടു. എനിക്ക് ആ സമയത്ത് തെലുങ്ക് ഒന്നും അറിയില്ലായിരുന്നു. എന്താണ് പറയുന്നതെന്ന് മനസിലായില്ല. അദ്ദേഹം പോയികഴിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വന്ന് 'ബാഹുബലി സിംഗര്‍ കണ്‍ഗ്രറ്റുലേഷന്‍സ്' എന്നു പറഞ്ഞു. ആദ്യം കാര്യം എനിക്ക് പിടികിട്ടിയില്ല, പിന്നെയാണ് മനസിലായത് 'കണ്ണാ നീ തൂങ്കടാ...' എന്ന് ഞാന്‍ പാടിയ പാട്ട് ബാഹുബലിയിലേതാണെന്ന്. ആ സമയം ഓ നമോ വെങ്കിടേശായ എന്ന തെലുങ്ക് സിനിമയുടെയും വര്‍ക്ക് നടക്കുന്നുണ്ടായിരുന്നു. കണ്ണാ നീ തൂങ്കടാ എന്ന് പാടിയപ്പോള്‍ കരുതിയത് ആ സിനിമയിലെ പാട്ട് ആയിരിക്കുമെന്നാണ്.

ബാഹുബലിയിലെ പാട്ടുകാരിയായി എന്ന് അറിഞ്ഞപ്പോള്‍ തോന്നിയത്?

കീര്‍വാണി സാറിനോട് എത്ര നന്ദിപറഞ്ഞാലും തീരില്ല. എന്നേപ്പോലെയൊരു തുടക്കകാരിക്ക് ബാഹുബലി സിനിമയിലെ പാട്ട് തന്നത് അദ്ദേഹത്തിന്റെ വലിയ മനസാണ്. ബാഹുബലി ഒന്നാം ഭാഗം നാട്ടിലെ തിയറ്ററിലിരുന്ന് കണ്ടപ്പോള്‍ വെറുതെ മനസില്‍ ആഗ്രഹിച്ചിരുന്നു, ഇതുപോലൊരു സിനിമയിലൊക്കെ പാടാന്‍ സാധിച്ചിരുന്നെങ്കില്ലെന്ന്. ആ ആഗ്രഹം നടക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല.

പാട്ടിന്റെ പശ്ചാത്തലം എന്താണ്?

കൃഷ്ണനെക്കുറിച്ചാണെങ്കിലും അമരേന്ദ്ര ബാഹുബലിയെ ഓര്‍ത്ത് ദേവസേന പാടുന്ന റൊമാന്റിക്ക് സോങ്ങാണ്. ദേവസേന കാരണം ബാഹുബലിക്ക് ഒരു അപകടം സംഭവിക്കും, അതിന് പ്രായശ്ചിത്തമായിട്ടാണ് ഈ പാട്ട് പാടുന്നത്. കണ്ണാ എന്ന് വിളിക്കുന്നത് ബാഹുബലിയെ ഉദ്ദേശിച്ചാണ്. 

മലയാളവും തെലുങ്ക് ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം?

കീര്‍വാണി സാറിനൊപ്പമുള്ള അനുഭവം പറയുകയാണെങ്കില്‍ പാട്ടിന്റെ കംപോസിങ്ങ് ഘട്ടം മുതല്‍ ഗായകരെ ഒപ്പം കൂട്ടും. ആ പാട്ട് വളര്‍ന്ന് വികസിക്കുന്നത് കാണാനുള്ള അവസരം നമുക്കുണ്ട്. മലയാളത്തില്‍ പാട്ടിന്റെ അവസാനഘട്ടത്തില്‍ സ്റ്റുഡിയോയില്‍ ചെന്ന് പാടിയതാണ് എന്റെ അനുഭവം, കംപോസിങ്ങ് സമയത്ത് ഗായകരെ ഒപ്പം കൂട്ടുമോയെന്ന് അറിയില്ല. 

ബാഹുബലി കുടുംബത്തെക്കുറിച്ച്?

സിനിമ തീര്‍ന്നപ്പോള്‍ ഏറ്റവും അധികം മിസ് ചെയുന്നത് ബാഹുബലി കുടുംബത്തെയാണ്.എല്ലാവരും തമ്മില്‍ അത്ര അടുപ്പമായിക്കഴിഞ്ഞിരുന്നു. തെലുങ്ക് യാതൊന്നും അറിയാതെയാണ് ഞാന്‍ അവരുടെ ഇടയിലേക്ക് ചെല്ലുന്നത്. പക്ഷെ പുറമേ നിന്നുള്ള ആളാണെന്ന രീതിയിലേ അല്ല എല്ലാവരും പരിഗണിച്ചത്. സിനിമയിലെ താരങ്ങളുടെയും രാജമൗലി സാറിന്റെയുമൊക്കെ എളിമ എടുത്തുപറയേണ്ടതാണ്. യാതൊരുവിധ താരജാഡകളുമില്ലാതെയാണ് എല്ലാവരും പെരുമാറിയത്.

ബാഹുബലി കരിയറിലെ വഴിത്തിരിവായോ?

തീര്‍ച്ചയായും. ബാഹുബലിയ്ക്ക് ശേഷം തെലുങ്ക് സിനിമകളില്‍ സജീവമാകാന്‍ സാധിച്ചു. ഈ അടുത്ത് കാലത്ത്, എംജി സര്‍ (എം.ജി ശ്രീകുമാര്‍) സംഗീത സംവിധാനം ചെയ്ത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലും മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് സിനിമ വിസ്മയ തുടങ്ങിയവയില്‍ ഞാന്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ വരുന്നുണ്ട്. 

കുടുംബത്തിന്റെ പിന്തുണ എത്രമാത്രമുണ്ട്?

ഭര്‍ത്താവിന്റെ പേര് അര്‍ജ്ജുനെന്നാണ്. എന്റെ പാട്ടുകള്‍ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് വിവാഹം ചെയ്തത്. അതുകൊണ്ട് എല്ലാ രീതിയിലും ഭര്‍ത്താവിന്റെ പിന്തുണയുണ്ട്. ഭര്‍ത്താവിന്റെ കുടുംബവും എന്റെ കുടുംബവും പാട്ടിനെ ഏറെ സ്‌നേഹിക്കുന്നവരാണ്, വളരെ വലിയ പിന്തുണയാണ് ഇരുകുടുംബങ്ങളില്‍ നിന്നും കിട്ടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (4 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (4 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (6 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (7 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (7 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (9 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (9 hours ago)

Malayali Vartha Recommends