സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്‍ ജയസൂര്യയ്ക്ക് പരുക്കേറ്റു

നടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയായിരുന്നു ചിത്രീകരണം. മുട്ടിനാണ് പരുക്ക്. ഒരാഴ്ച്ച വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാണ്.
തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ചിത്രത്തിനുവേണ്ടി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴാണ് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു. ടി.എല്‍. ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്.
https://www.facebook.com/Malayalivartha


























