തരംഗമായി അനുഷ്‌കയുടെയും രമ്യാകൃഷ്ണന്റെയും ആഭരണങ്ങള്‍

കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ബാഹുബലിയുടെ രണ്ടാംഭാഗം മുന്നേറുമ്പോള്‍ നായിക അനുഷ്‌കയും രമ്യാകൃഷ്ണനും ഉപയോഗിച്ച ആഭരണങ്ങള്‍ക്ക് പ്രിയമേറുന്നു. 600 രൂപ വിലയുള്ള മൂക്കൂത്തി മുതല്‍ 58000 രൂപ വിലയുള്ള നക്‌ലസ് വരെയുള്ള കളക്ഷനാണ് വിപണിയിലുള്ളത്. ജയ്പൂരിലുള്ള അപ്രമാലി ജൂവല്‍സാണ് ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

രണ്ട് വര്‍ഷമാണ് ഇതിനായി എടുത്തത്. പല തരം മാലകള്‍, വളകള്‍, അരഞ്ഞാണങ്ങള്‍, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയവ കലാസംവിധായകന്‍ സാബുസിറിളിന്റെ കൂടി അഭിപ്രായം സ്വീകരിച്ചാണ് തയ്യാറാക്കിയത്. ഇതേ മോഡലിലുള്ള ഇഷ്ടപ്പെട്ട ചില കളക്ഷനുക അനുഷ്‌കയും രമ്യാകൃഷ്ണനും അപ്രമാലി ജൂവല്‍സില്‍ നിന്നും സ്വന്തമാക്കി.

താമസിക്കാതെ കേരളത്തിലും ഈ ആഭരണങ്ങള്‍ എത്തും. എന്നാല്‍ വ്യാജ ആഭരണങ്ങള്‍ പലയിടത്തും പ്രചരിക്കുന്നുണ്ട്. തങ്ങളുടെ മോഡലില്‍ മുദ്രകളുണ്ടെന്ന് അപ്രമാലി അധികൃതര്‍ പറഞ്ഞു. അതുപോലെ ചിത്രത്തിനായി മര്യാകൃഷ്ണനും അനുഷ്‌കയും അണിഞ്ഞിരുന്ന സാരികള്‍ക്കും വലിയ വിപണിയാണ് ഉള്ളത്.

തെന്നിന്ത്യയിലെ പ്രമുഖ ഡിസൈനറായ പ്രശാന്തിയാണ് ഇവ ഡിസൈന്‍ ചെയ്തത്. പല വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഇതിന്റെ മോഡലുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതിനും വലിയ ഡിമാന്റാണുള്ളത്.

ബാഹുബലിയുടെ ചിത്രങ്ങള്‍ ഉള്‍കൊള്ളുന്ന സാരിയും ഇപ്പോള്‍ വിപണി കയ്യടക്കുകയാണ്. സാരിയുടെ മുന്താണിയില്‍ ബാഹുബലി ചിത്രങ്ങള്‍ നെയ്‌തെടുത്താണ് ബാഹുബലി സാരി ഫാഷനായി മാറുന്നത്.

https://www.facebook.com/Malayalivartha


























