മമ്മൂക്കയ്ക്ക് ലഭിച്ച ഏറ്റവും വലിയ വിവാഹ വാര്‍ഷിക സമ്മാനം

മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ലഭിച്ച ഏറ്റവും വലിയ വിവാഹ വാര്‍ഷിക സമ്മാനം ദുല്‍ഖറിന്റെ മകള്‍. ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മമ്മൂട്ടിയുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി ഒരു സുന്ദരി കൂടി എത്തുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞിരുന്ന ഡേറ്റിനു മുന്‍പേ തന്നെ അമാല്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. മേയ് ആറാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹ വാര്‍ഷികം. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. 38ാം വിവാഹ വാര്‍ഷികമാണ് ഇരുവരും ആഘോഷിക്കുന്നത്. വിവാഹശേഷമാണ് മമ്മൂട്ടി ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നതും പിന്നീട് മെഗാ സ്റ്റാറായി വളരുന്നതും.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി.വിവാഹശേഷം ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളര്‍ന്നു. നടനാകാനുള്ള തന്റെ ശ്രമത്തിന് സുല്‍ഫത്ത് നല്‍കിയ പിന്തുണ എല്ലാ അഭിമുഖങ്ങളിലും മമ്മൂട്ടി എടുത്തു പറയും. തനിക്കുള്ള ഏക സ്ത്രീ സുഹൃത്ത് ഭാര്യ മാത്രമാണെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. സുറുമിയാണ് മമ്മൂട്ടിയുടെ മൂത്ത മകള്‍. സുറുമി ജനിച്ച് നാലു വര്‍ഷത്തിനു ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ ജനിച്ചത്. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. മുഹമ്മദ് രെഹാന്‍ സയീദാണ് സുറുമിയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍ മക്കളാണ്.
ഇന്നലെയാണ് ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലാണ് അമാല്‍ പ്രസവിച്ചത്. പുതിയ ചിത്രം സിഐഎ റിലീസ് ചെയ്ത ദിവസം തന്നെയാണ് ദുല്‍ഖര്‍ പിതാവായത്. അമല്‍ നീരദും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ അജി മാത്യു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
'ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.' ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഡിസംബര്‍ 2011ലാണ് ദുല്‍ഖറും അമാലും വിവാഹിതരാകുന്നത്.
https://www.facebook.com/Malayalivartha

























