Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് ഉത്തരം നല്‍കി ബി ആര്‍ ഷെട്ടി

13 MAY 2017 08:51 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ലോകത്തിലെ തന്നെ പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടി എന്തിന് വരുന്നു എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എം ടി വാസുദേവന്‍ നായരുടെ ഇതിഹാസകൃതി രണ്ടാമൂഴം മഹാഭാരതം എന്ന ബഹുഭാഷാ ചിത്രമാകുമ്പോള്‍ ഇത്രയും ഉയര്‍ന്ന ബജറ്റില്‍ മലയാളത്തില്‍ നിന്ന് സിനിമ സംഭവിക്കുമോ എന്ന സംശയമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നത്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രങ്ങള്‍ ബാഹുബലി സെക്കന്‍ഡും യെന്തിരന്‍ രണ്ടാം ഭാഗമായ 2 യുമാണ്, ഇവയുടെ ബജറ്റ് ബാഹുബലിക്ക് 250 കോടിയും യെന്തിരന്‍2 വിന് 400 കോടിയുമാണ്. ഈ സിനിമകളുടെ ഇരട്ടി ബജറ്റില്‍ മോഹന്‍ലാല്‍ ചിത്രം എങ്ങനെ സാധ്യമാകും, ഇതെങ്ങനെ വാണിജ്യ നേട്ടമുണ്ടാക്കും എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയാണ് സിനിമയുടെ നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി.

ഏറെ ആരാധിക്കുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ രചനയിലുളള രണ്ടാമൂഴം മഹാഭാരതമെന്ന സിനിമയാക്കുന്ന കാര്യവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ 750 കോടിയാണ് നിര്‍മ്മാണച്ചെലവായി ആവശ്യപ്പെട്ടിരുന്നത്. മഹാഭാരതമൊരുക്കാന്‍ 750 കോടിയല്ല 1000 കോടി തരാം പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കണമെന്നായിരുന്നു തന്റെ ആവശ്യം. ആ സിനിമ ബോളിവുഡിനെയും ഹോളിവുഡിനെയും വെല്ലുന്നതാവണമെന്നും അവരെ അറിയിച്ചെന്ന് ബി ആര്‍ ഷെട്ടി പറഞ്ഞു. 

സിനിമ നടക്കുന്ന കാര്യം നൂറ് ശതമാനമല്ല ആയിരം ശതമാനം ഉറപ്പാണെന്നും നിര്‍മ്മാതാവ്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണ്. താര നിര്‍ണയത്തിലേക്ക് സംവിധായകന്‍ കടന്നിരിക്കുകയാണ്. വേള്‍ഡ് വൈഡ് പ്രസ് കോണ്‍ഫറന്‍സിലൂടെ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും. ലോസ് ഏഞ്ചല്‍സ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ബോംബെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തും.

മോഹന്‍ലാല്‍ കഥാപാത്രമാകുന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അദ്ദേഹം അടുത്ത സുഹൃത്ത് കൂടിയാണ്. മോഹന്‍ലാല്‍ ഈ സിനിമയുടെ ഭാഗമാകുന്നത് തനിക്ക് അഭിമാനകരമാണ്. അഭിനയത്തോട് കമ്പമുള്ളയാളാണ് ഞാന്‍, അഭിനേതാവ് കൂടിയാണ്. സ്‌കൂള്‍ കാലം മുതല്‍ നാടകങ്ങളിലൊക്കെ അഭിനയിക്കാറുണ്ടായിരുന്നു. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകും. എ ആര്‍ റഹ്മാനെയും സംഗീത സംവിധാനത്തിന് സമീപിച്ചിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി വ്യക്തമാക്കി.

മഹാഭാരത കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് എന്റെയും. ഇതിഹാസങ്ങളുടെ ഇതിഹാസമാണത്. എംടിയുടെ രണ്ടാമൂഴം എന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയാണ്. ഈ നോവല്‍ എത്രപ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് അറിയില്ല. ഇതിനിടയിലെപ്പോഴോ ആണ് രണ്ടാമൂഴത്തിന് ദൃശ്യാവിഷ്‌കാരമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചത്. ഇന്ത്യക്കാരനും നടനും എന്ന നിലയില്‍ ഈ കഥയും സിനിമയും ആഗോളപ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ളതാണ്. രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം കുറച്ചുനാളായി വാര്‍ത്തകളിലുണ്ട്. അതിലെല്ലാം ഭീമന്റെ വേഷത്തിലേക്ക് എന്റെ പേരാണ് പറഞ്ഞുകേട്ടത്. എന്റെ പേരിലര്‍പ്പിച്ച വിശ്വാസത്തിന് എംടി സാറിന് നന്ദി. ഈ സിനിമ ലോകപ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കേണ്ടത് എല്ലാവിധ ദൃശ്യസൗന്ദര്യത്തോടെയുമായിരിക്കണം. ആ നിലവാരത്തിനിണങ്ങിയ ബജറ്റ് ആവശ്യമാണ്. 1000 കോടി ബജറ്റില്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ ബി.ആര്‍.ഷെട്ടിയെപ്പോലുള്ള ആഗോള സംരംഭകന്റെ ദീര്‍ഘവീക്ഷണത്തെ സല്യൂട്ട് ചെയ്യുന്നു. ഇത് ചരിത്രത്തിന്റെ ഭാഗമാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

ഏതാണ്ട് 20 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് രണ്ടാമൂഴം എഴുതുന്നത്. അത് സിനിമയാക്കാന്‍ മുന്‍പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മ്മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. അത് അഥ്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാവൂ. അതുകൊണ്ടാണ് ഇത്രയുംനാള്‍ രണ്ടാമൂഴം എന്ന സിനിമ സംഭവിക്കാതിരുന്നത്. രണ്ടാമൂഴം എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ് തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പ്. ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമെന്ന് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends