എല്ലാം തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ ഗായിക

ഗായിക ശ്രേയ ഘോഷാലിനെ പറ്റി ചിത്ര പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്നു പറഞ്ഞ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ശ്രേയ ഘോഷാല്‍ കേരളത്തിലെ ഗായകരുടെ അവസരം ഇല്ലാതാക്കുന്നു എന്ന രീതിയില്‍ താന്‍ എവിടെയും സംസാരിച്ചിട്ടില്ല. ശ്രേയ മലയാള സിനിമയില്‍ കൂടുതലായി പാടുന്നതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ ഒന്നാന്തരം ഗായികയാണെന്നും അവര്‍ക്ക് അവസരം ലഭിക്കുന്നതില്‍ തെറ്റു പറയാനാകില്ലെന്നുമാണ് താന്‍ പറഞ്ഞത്.
നമ്മുടെ ഗായകര്‍ക്കും അവസരം നല്‍കേണ്ടതുണ്ടെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി താന്‍ പറഞ്ഞു. എന്നാല്‍ ഇതു രണ്ടും കൂട്ടിച്ചേര്‍ത്ത് തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും ചിത്ര പറഞ്ഞു.
അതേസമയം പാട്ടുകള്‍ പിറവികൊള്ളുന്നതില്‍ സംഗീത സംവിധായകര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം പാട്ടുകാര്‍ക്കും പങ്കുണ്ടെന്ന് ഗായിക കെ.എസ്. ചിത്ര. പാട്ടിന്റെ റോയല്‍റ്റി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. തുല്യ അവകാശമില്ലെങ്കിലും പാട്ടുകാര്‍ക്കും ഇതില്‍ അവകാശമുന്നയിക്കാവുന്നതാണെന്നും ചിത്ര പറഞ്ഞു.
ഇന്നു നടക്കുന്ന കെ.എസ്. ചിത്ര മ്യൂസിക്കല്‍ നൈറ്റ് ലൈവ് ഷോ ദി ക്യാന്‍സെര്‍വ് സിംഫണിയില്‍ സംഗീത സംവിധായകന്‍ ഇളയരാജ ഉള്‍പ്പടെയുള്ളവരുടെ പാട്ടുകള്‍ പാടുമെന്നും ചിത്ര കൊച്ചിയില്‍ വ്യക്തമാക്കി. ക്യാന്‍സര്‍ രോഗബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ക്യാന്‍സെര്‍വ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഇന്ന് വൈകിട്ട് ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഗീതനിശ സംഘടിപ്പിക്കുന്നത്.
ക്യാന്‍സറിനെ അതിജീവിച്ച ഏതാനും വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയാണ് കാന്‍സെര്‍വ് സൊസൈറ്റി. ക്യാന്‍സര്‍ ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഫണ്ട് സ്വരൂപണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ക്യാന്‍സെര്‍വ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ചാണ് ക്യാന്‍സെര്‍വ് സിംഫണി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഫലം കൈപ്പറ്റാതെയാണ് ചിത്ര സംഗീത പരിപാടി നടത്തുന്നത്.
https://www.facebook.com/Malayalivartha

























