ഒടുവില്‍ ക്രെയിന്‍ വേണ്ടിവന്നു താഴെ ഇറങ്ങാനെന്ന് മഞ്ജു പിള്ള

മലയാളി വീട്ടമ്മമാരുടെ പ്രിയ താരമാണ് മഞ്ജു പിള്ള. ഒരു സീരിയല്‍ ഷൂട്ടിന് വേണ്ടി തെങ്ങില്‍ കയറേണ്ടി വന്ന അനുഭവം മഞ്ജു പിള്ള പങ്കുവച്ചു. ഉയരം കൂടും തോറും താഴേയ്ക്കു ചാടാന്‍ തോന്നും എന്നാണ് മഞ്ജു പിള്ള പറയുന്നത്. ആ അനുഭവത്തെ കുറിച്ച്. ഉയരം കൂടുന്തോറും എനിക്ക് പേടിയാണ്. മാത്രമല്ല, താഴോട്ട് ചാടാനും തോന്നും. തെങ്ങില്‍ കയറണമെന്ന് പറഞ്ഞപ്പോള്‍ വിറച്ചുകൊണ്ടാണ് കയറിയത്.
ചെറിയൊരു ഹൈറ്റില്‍ കയറിയപ്പോള്‍ത്തന്നെ ഞാന്‍ നിലവിളിച്ചു. താഴെ വലവിരിക്കാന്‍ പറഞ്ഞപ്പോള്‍ അതൊന്നും വേണ്ടെന്നായി സംവിധായകന്‍. എന്നാല്‍ രണ്ടുകൈയും തെങ്ങില്‍ കെട്ടിയിടാന്‍ പറഞ്ഞു. അതും ആരും കേട്ടില്ല. ഒന്നും സംഭവിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്. വനിതാദിനം ആഘോഷിക്കാന്‍ വേണ്ടി തെങ്ങില്‍ കയറുന്നതാണ് സീന്‍. എന്റെ നിലവിളി അതേരീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു, സംവിധായകന്‍. അതുകൊണ്ട് അഭിനയിക്കേണ്ടിവന്നില്ല.
ഷൂട്ട് കഴിഞ്ഞപ്പോഴാണ് പ്രശ്‌നം. താഴോട്ടുനോക്കിയപ്പോള്‍ ഇറങ്ങാനൊരു പേടി. ഒടുവില്‍ ക്രെയിന്‍ കൊണ്ടുവന്നാണ് താഴേക്കിറക്കിയത്. സുജിത്ത് സംവിധാനം ചെയ്ത 'ജെയിംസ് ആന്റ് ആലീസ്' എന്ന സിനിമയില്‍ പതിനാലാം നിലയിലുള്ള ഒരു ഫ്‌ളാറ്റാണ് എന്റെ വീടായി ചിത്രീകരിച്ചത്. ഫ്‌ളാറ്റിന്റെ ടെറസ്സിലും ഷൂട്ടുണ്ടായിരുന്നു.
ഞാനും വേദികയും ദീപാവലി ആഘോഷിക്കുന്നതാണ് സീന്‍. ഷൂട്ടിംഗ് കഴിയുന്നതുവരെ പേടിച്ചിട്ട് ഞാന്‍ താഴോട്ട് നോക്കിയതേയില്ല. താഴോട്ടുനോക്കിയാല്‍ ചാടണമെന്ന് തോന്നിയാലോ? ഇത്തരമൊരു ചിന്തയുള്ളതുകൊണ്ടാണ് സൂയിസൈഡ് പോയിന്റിലൊന്നും പോകാത്തത്. മനസ്സ് നമ്മുടെ കൈയിലല്ല. ഒരു സെക്കന്റ് മതി, തീരുമാനം മാറാന്‍.
https://www.facebook.com/Malayalivartha

























