സിനിമാ പരാജയം, ഭാര്യയുടെ പീഡനം, പ്രശസ്ത സിനിമാ നിർമ്മാതാവ് ആത്മഹത്യ ചെയ്തു

പ്രമുഖ മറാത്തി സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. മറാത്തി നിര്‍മ്മാതാവ് അതുല്‍ ബി തപ്കിറിനെയാണ് പൂനയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷമാണ് നിര്‍മാതാവ് ജീവനൊടുക്കിയത്. സിനിമാ നിര്‍മ്മാണത്തിലുണ്ടായ പരാജയവും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഫേസ്ബുക്കില്‍ പറയുന്നുണ്ട്. താപ്കീറിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബക്കാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നിര്‍മാതാവിനെ മരിച്ച് നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.
അടുത്തിടെ നിര്‍മിച്ച ദോല്‍ ടാഷെ എന്ന ചിത്രം ബോക്സോഫീസ് പരാജയമായിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ വീട്ടില്‍ നിന്നുള്ള പിന്തുണയും നഷ്ടപ്പെട്ടു. അച്ഛനും സഹോദരിയും കൂടെ നിന്നെങ്കിലും ഭാര്യയുടെ നിരന്തര പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് താപ്കീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ആറു മാസമായി താന്‍ ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്. മക്കളുമായി അടുക്കാന്‍ ഭാര്യ സമ്മതിക്കില്ലായിരുന്നുവെന്നും താപ്കീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. തന്റെ മരണം മക്കളെ ഒരുപാട് വേദനിപ്പിക്കുമെന്നും താപ്കീര്‍ പറഞ്ഞു.
ഫെയ്‌സ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി. പ്രശസ്ത മറാത്തി നിര്‍മ്മാതാവ് അതുല്‍ ബി.തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂനെയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. താപ്കീറിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടല്‍ മുറിയുടെ പൂട്ട് തല്ലിത്തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്.
സിനിമാ നിര്‍മാണത്തിലുണ്ടായ നഷ്ടവും കുടുംബ പ്രശ്‌നങ്ങളുമാണ് ജീവനൊടുക്കലിനു കാരണമെന്ന് അതുല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. മറാത്തി സിനിമ ദോല്‍ ടാഷെയുടെ നിര്‍മാണത്തിലൂടെ അതുലിനു വന്‍ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഈയവസരത്തില്‍ തന്റെ അച്ഛനും സഹോരിയും കൂടെ നിന്നെങ്കിലും നഷ്ടത്തിന്റെ പേരില്‍ ഭാര്യ പ്രിയങ്ക തന്നെ നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടില്‍നിന്നു പുറത്താക്കിയതായും അതുല്‍ ഫെയ്‌സ്ബുക്കില്‍ എഴുതി. കൂടാതെ മക്കളെ തന്നില്‍ നിന്നും അകറ്റിയതായും ഇദ്ദേഹം പറയുന്നു.
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി അതുലിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു സ്ത്രീ പരാതി നല്‍കുമ്പോള്‍ പുരുഷന്റെ ഭാഗംകൂടി കേള്‍ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്ന അഭ്യര്‍ഥനയും അതുല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കത്തിലൂടെ നടത്തുന്നുണ്ട്.
ഭാര്യ തന്റെ മക്കളെ നന്നായി വളര്‍ത്തുമെന്ന് തോന്നുന്നില്ലെന്നും അങ്ങനെയാണെങ്കില്‍ മക്കളെ തന്റെ പിതാവിന് കൈമാറണമെന്നും അതുല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഭാര്യയുടെ സഹോദരന്മാരെന്ന് പറയുന്ന ചിലര്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിന്റെ തെളിവുകള്‍ ഒരു പെന്‍ഡ്രൈവില്‍ സേവ് ചെയ്തിട്ടുണ്ടെന്നും മറാത്തിയിലെഴുതിയ കുറിപ്പില്‍ അതുല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























