കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. നേരത്തേ അന്വേഷിച്ചിരുന്ന ചാലക്കുടി സി.ഐയില്‍നിന്ന് ഫയലുകള്‍ ഏറ്റുവാങ്ങിയാണ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കൊച്ചിയിലെ സി.ബി.ഐ ഓഫിസിലെത്തിച്ച കേസ് ഡയറിയും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകളുമാണ് ആദ്യം പരിശോധിക്കുക. കേസ് രേഖകള്‍ തിരുവനന്തപുരത്തെത്തിച്ച ശേഷമാവും അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കുകയെന്ന് സി.ബി.ഐ അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചശേഷമാവും എഫ്.ഐ.ആര്‍ സമര്‍പ്പിക്കുക. സി.ബി.ഐയുടെ െ്രെകം യൂണിറ്റായ തിരുവനന്തപുരം ഓഫിസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെങ്കിലും എഫ്.ഐ.ആര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാവും സമര്‍പ്പിക്കുക. എഫ്.ഐ.ആര്‍ നല്‍കിയശേഷം മണിയുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മൊഴിയെടുക്കും.
2016 മാര്‍ച്ച് ആറിനാണ് മണിയെ ചാലക്കുടിയിലെ വീടിന് സമീപത്തെ ഒഴിവുകാല വസതിയായ പാഡിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. അന്വേഷണം നടത്തിയ ചാലക്കുടി പൊലീസ് രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നീ സാധ്യതകളാണ് പരിശോധിച്ചത്.
എന്നാല്‍, മരണത്തിലേക്ക് നയിച്ചത് ശരീരത്തില്‍ അമിതതോതില്‍ വിഷമദ്യം (മീതൈല്‍ ആല്‍ക്കഹോള്‍ പോയിസനിങ്) കടന്നതുമൂലമാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍, വിഷമദ്യം എങ്ങനെയാണ് ശരീരത്തില്‍ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. പലതവണ വിസമ്മതിച്ച ശേഷം ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.
മണിയുടെ ഭാര്യ നിമ്മിയുടെയും സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെയും ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഉത്തരവ്.
https://www.facebook.com/Malayalivartha

























