രാഷ്ട്രീയ പ്രവര്‍ത്തനം വെല്ലുവിളിയെന്ന് ദിലീപ്

രാഷ്ട്രീയ പ്രവര്‍ത്തനം ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ രംഗമാണെന്ന് ദിലീപ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന് രാമലീല എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. രാമനുണ്ണി എന്ന കഥാപാത്രം ഒരു വെല്ലുവിളിയായി കണ്ടാണ് താന്‍ സ്വീകരിച്ചത്. വേറിട്ടുനില്‍ക്കുന്ന കഥാപാത്രം. ഒരു പുതിയ അനുഭവമെന്ന് ദിലീപ് പറഞ്ഞു. ദിലീപ് നായകനാകന്ന ചിത്രത്തില്‍ പ്രയാഗാ മാര്‍ട്ടിനാണ് നായിക. നിര്‍മാതാവ് സുരേഷ്‌കുമാര്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
തമിഴ്‌നടി രാധിക നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന രാഘവന്റെ മകനാണ് രാമനുണ്ണി. അച്ഛന്റെ രാഷ്ട്രീയ പാതകളെ പിന്തുടരുവാനൊന്നുമായിരുന്നില്ല രാമനുണ്ണിയുടെ തീരുമാനം. എന്നാല്‍ ആഗ്രഹിക്കുന്ന പോലെയൊന്നുമല്ല, കാര്യങ്ങള്‍ നീങ്ങിയത്. അച്ഛന്റെ മരണമാണ് രാമനുണ്ണിയുടെ തീരുമാനങ്ങള്‍ മാറ്റിമറിച്ചത്. രാഘവന്റെ പാതയിലേക്കുതന്നെ രാമനുണ്ണിയും കടന്നുവന്നു. അതോടെ രൂപത്തിലും വേഷത്തിലും രാമനുണ്ണി വ്യത്യസ്തനായി ഒരു രാഷ്ട്രീയ തന്ത്രജ്ഞനെപ്പോലെയായി രാമനുണ്ണിയുടെ നീക്കങ്ങള്‍. സ്വന്തം നിലനില്‍പ്പിനായി തട്ടകങ്ങള്‍ മാറിച്ചവിട്ടാനും മടിയില്ലായിരുന്നു. അമ്മ രാഗിണിയുടെ പ്രോത്സാഹനവും രാമനുണ്ണിക്ക് ലഭിച്ചു. ഒരു ഘട്ടത്തില്‍ ചില തിരിച്ചറിവുകള്‍ രാമനുണ്ണിക്കുണ്ടായി. അവനെ സഹായിക്കാന്‍ ഹെലാന എന്ന ആര്‍ക്കിടെക്റ്റ് എത്തി. പ്രയാഗമാര്‍ട്ടിനാണ് ഹെലാനയെ അവതരിപ്പിക്കുന്നത്. രാധികാ ശരത്കുമാറാണ് രാഗിണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിജയരാഘവന്‍, സായ്കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സാദിഖ്, സുരേഷ് കൃഷ്ണ, ഷാജു, അനില്‍മുരളി, ചാലിപാല, ലെന, വിനോദ് കെടാമംഗലം, റോമിന്‍, ആദിനാട് ശശി, ജെയിംസ് പാറയ്ക്കല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരുന്നു. ഷാജി കുമാറാണ് ഛായാഗ്രാഹകന്‍, മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha
























