ഞാന്‍ അച്ഛന്റെ മകളായതില്‍ എനിക്ക് അഭിമാനമേയുള്ളൂ, പക്ഷേ...

ആരുടെയും ആനുകൂല്യം പറ്റിയല്ല സിനിമയില്‍ താന്‍ ഇന്നത്തെ ഈ നിലയില്‍ എത്തിയതെന്ന് ശ്രുതി ഹസന്‍. കമല്‍ഹാസന്റെയും സരികയുടെയും മകളെന്ന മേല്‍വിലാസത്തില്‍ അഭിമാനമേയുള്ളൂ. എന്നാല്‍, സിനിമയില്‍ ഇന്ന് കാണുന്ന സ്ഥാനം ഈ മേല്‍വിലാസത്തിന്റെ സംഭാവനയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കില്ല ശ്രുതി.
എന്റെ പേരിനൊപ്പം അച്ഛന്റെ പേര് ചേര്‍ക്കാനായതില്‍ അഭിമാനമേയുള്ളൂ. എന്നാല്‍, അതേ അഭിമാനത്തോടെ തന്നെ എനിക്ക് പറയാനാവും കരിയറില്‍ ഒരിക്കല്‍പ്പോലും ഞാന്‍ ഈ പേര് ഉപയോഗിച്ചിട്ടില്ല. കുടുംബത്തിന്റെ ഈ സിനിമാ പശ്ചാത്തലം എനിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നു തരിക മാത്രമാണ് ചെയ്തത്. എന്നാല്‍, ഈ വാതിലിലൂടെ എനിക്ക് ഏറെ മുന്നോട്ട് പോകാന്‍ കഴിയില്ലല്ലോ.
എനിക്ക് എന്റേതായൊരു പേര് ഉണ്ടാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരുപാട് പേര്‍ എന്നില്‍ സ്വജനപക്ഷപാതം ആരോപിച്ചിട്ടുണ്ടെന്ന അറിയാം. എന്നാല്‍, അച്ഛന്റെ ബന്ധം ഒരിക്കലും ഞാന്‍ സിനിമയില്‍ ഉപയോഗിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാവും. സത്യത്തില്‍ മറ്റുള്ളവരേക്കാള്‍ വിഷമമായിരുന്നു എനിക്ക് സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍.
നല്ല ആസൂത്രണത്തോടെയും ആലോചനയോടെയുമാണ് പുതിയ തലമുറയിലെ അഭിനേതാക്കള്‍ സിനിമയിലേയ്ക്ക് വരുന്നത്. അവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളും പദ്ധതികളുമുണ്ട്. എന്റെ കാര്യത്തില്‍ ഇങ്ങനത്തെ കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ രക്ഷിതാക്കള്‍ കാരണം അറിയാതെ സിനിമയിലേയ്ക്ക് എത്തിപ്പെടുകയായിരുന്നു എന്നത് ഇന്ന് തമാശയായി തോന്നിയേക്കും.
സംഗീതമായിരുന്നു എന്റെ ലോകം. ആദ്യ സിനിമ ലഭിച്ചപ്പോള്‍ അതിന്റെ ഗൗരവത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. പിന്നീട് ഈ സിനിമകളും അഭിനയവുമായി ഞാന്‍ പ്രണയത്തിലാവുകയാണ് ഉണ്ടായത്. ഇതിനൊന്നും എന്റെ രക്ഷിതാക്കളായിരുന്നില്ല പ്രചോദനംതന്റെ പുതിയ ചിത്രമായ ബെഹന്‍ ഹോഗി തേരിയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രുതി.
https://www.facebook.com/Malayalivartha
























