Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചിത്രീകരണത്തിനിടെ സിനിമയില്‍ നിന്ന് തഴയപ്പെട്ട നടിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

06 JUNE 2017 11:13 AM IST
മലയാളി വാര്‍ത്ത

സിനിമയിലെ ദുഷ് പ്രവണതയ്‌ക്കെതിരെ പ്രമുഖ കന്നട നടി ആവന്തിക ഷെട്ടി രംഗത്ത്. രാജു കന്നഡ മീഡിയം എന്ന കന്നഡ ചിത്രത്തിന്റെ നിര്‍മാതാവ് കെ.സുരേഷിനെതിരെയാണ് അവന്തിക ഫെയ്‌സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. അവന്തികയെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് സുരേഷ് കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് അവന്തികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ രംഗിതരംഗയിലെ നായികയാണ് അവന്തിക.

നിര്‍മാതാവില്‍ നിന്ന് വളരെ മോശമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് അവന്തിക വെളിപ്പെടുത്തി. സിനിമാലോകത്ത് സ്ത്രീകള്‍ സുരക്ഷിതാരോ എന്നും ചോദിക്കുന്നുമുണ്ട്. മറ്റൊരു പെണ്‍കുട്ടിക്കും ഇനി തന്റെ അനുഭവം ഉണ്ടാകരുതെന്നും അവര്‍ പറയുന്നു.

സത്യത്തില്‍ സിനിമാലോകത്ത് സ്ത്രീകള്‍ സുരക്ഷിതരാണോ?

ദേഷ്യം കൊണ്ടല്ല, അങ്ങേയറ്റത്തെ നിരാശ കൊണ്ടാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കളായി കാണുന്ന സിനിമാലോകത്തെ ചില പുരുഷന്മാരുടെ കാഴ്ചപ്പാടിന്റെ ഇരയാണ് ഞാനും. ഒരുപാട് നല്ല സിനിമാക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. എന്നാല്‍, കെ.സുരേഷിന്റെ അടുത്ത് അതായിരുന്നില്ല അവസ്ഥ. ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അനുഭവമാണത്.

സംവിധായകനും നിര്‍മാതാവിനും എന്റെ അഭിനയമായിരുന്നില്ല വേണ്ടത്. തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍, ഞാന്‍ അതെല്ലാം അവഗണിച്ച് മുന്നോട്ടുപോവുകയാണ് ഉണ്ടായത്. ഞാന്‍ നന്നായി റിഹേഴ്‌സല്‍ എടുക്കുകയും ഡയലോഗുകള്‍ പഠിക്കുകയും ചെയ്തു. സ്വയം മേക്കപ്പിടുകയായിരുന്നു. ഇതേസമയം മറ്റൊരു ചിത്രം കൂടി ചെയ്യുന്നതിനാല്‍ ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നിട്ടും എല്ലാ ദിവസവും പ്രശ്‌നങ്ങളായിരുന്നു. സിനിമ ഏതാണ്ട് മുക്കാല്‍ ഭാഗം ഞാന്‍ പൂര്‍ത്തിയാക്കി. ഇനി ബാങ്കോക്കിലെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയ്ക്കാണ് ഒട്ടും മര്യാദയില്ലാതെ എന്നോട് മുംബൈയിലേയ്ക്ക് തിരിച്ചുപോകാന്‍ പറഞ്ഞത്. എന്റെ അഭിനയം ശരാശരിയിലും താഴെയാണെന്നായിരുന്നു അതിന് പറഞ്ഞ ന്യായം. എന്നാല്‍, എനിക്ക് നല്‍കിയ ഒരു ചെക്ക് കാശില്ലാതെ മടങ്ങിയതിനെ ചോദ്യം ചെയ്തതിന്റെ തൊട്ടു പിറ്റേ ദിവസമാണ് ഇത് സംഭവിക്കുന്നത്.

ഇപ്പോഴും പ്രതിഫലത്തിന്റെ പകുതിയിലേറെ എനിക്ക് തരാനുണ്ട്. മറ്റാരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്യിച്ച് അവര്‍ ചിത്രം പുറത്തിറക്കുമെന്ന് എനിക്കറിയാം. എന്നാല്‍, ഇത് ഞാനുമായുണ്ടാക്കിയ കരാറിന് എതിരാണ്. അതുകൊണ്ട് കോടതിയെ സമീപിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. കര്‍ണാടക ഫിലിം ചേംബറിന് ഇക്കാര്യങ്ങള്‍ കാണിച്ച് ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

നിര്‍മാതാവിനെ പൊതുജനമധ്യത്തിലേയ്ക്ക് വലിച്ചിഴച്ച് നാറ്റിക്കണമെന്ന് എനിക്ക് ഉദ്ദേശ്യമില്ല. അദ്ദേഹം എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ മറുപടി നല്‍കുന്നത്. ഇത്തരമൊരു സാഹചര്യത്തിലൂടെ ഇനി മറ്റൊരു പെണ്‍കുട്ടിക്ക് കടന്നു പോകേണ്ടി വരരുത് അവന്തിക കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (3 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (3 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (4 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (4 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (4 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (6 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (6 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (6 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (6 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (6 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (6 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (6 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (7 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (7 hours ago)

Malayali Vartha Recommends