പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മഞ്ഞുരുകും കാലം സീരിയലില്‍ നിന്ന് നിഖിത പിന്മാറിയതിന് പിന്നില്‍...

ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ അന്ന മോള്‍ എന്ന കഥാപാത്രത്തിലൂടെയായിരുന്നു ബാലതാരമായി നിഖിതയുടെ അഭിനയത്തിലേക്കുളള ആദ്യ കടന്നു വരവ്. അതിന് ശേഷം നിരവധി കഥാപാത്രങ്ങളുമായി നിഖിതയെന്ന കുഞ്ഞു താരം മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കാനും പ്രേക്ഷകപ്രീതി നേടുവാനും അധികം സമയം വേണ്ടി വന്നില്ല.
എന്നാല്‍ പിന്നീട് നിഖിത പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സജീവമായത് മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയിലൂടെയാണ്. ജാനിക്കുട്ടിയായി മലയാളക്കരയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് പത്താം ക്ലാസുകാരിയായ നിഖിത പഠനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തില്‍ നിന്ന് വിട്ടു നിന്നത്. മഞ്ഞുരുകും കാലം സീരിയല്‍ അവസാനിച്ചു എങ്കിലും നിഖിതയുടെ തീരുമാനം വെറുതെയായില്ല. സി.ബി.എസ്.സി പത്താം തരം ഫലം വന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് നിഖിതയുടെ വിജയം. കൂടുതല്‍ വിശേഷങ്ങളിലേക്ക്.
ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോഴാണ് ജാനിക്കുട്ടിയാകുന്നത്. ആ ഒരു സമയത്ത് ഭയങ്കരമായ ആശങ്ക ഉണ്ടായിരുന്നു എനിക്ക്, ഈ കഥാപാത്രം ഏറ്റെടുത്താല്‍ മുമ്പോട്ടുളള പഠനം എങ്ങനെയാകുമെന്ന്. ആ ഒരു സമയത്ത് അത്തരം ചിന്തകളിലും, ആശങ്കകളിലും പിന്മാറാന്‍ വരെ ചിന്തിച്ചിരുന്ന ആളാണ് ഞാന്‍. അന്നത്തെ സാഹചര്യത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ദീപ ടീച്ചര്‍. ടീച്ചര്‍ തന്ന പ്രോത്സാഹനം അത്രമാത്രമാണ്. നീ ഇത് ചെയ്യണമെന്ന് അത്രയേറെ നിര്‍ബന്ധിച്ച ഒരാളാണ് ടീച്ചര്‍.
കാരണം അവരെല്ലാം മഞ്ഞുരുകും കാലത്തെ വളരെയധികം ഇഷ്ടപ്പെടുന്ന പ്രേക്ഷകരായിരുന്നു. അങ്ങനെ ഞാന്‍ അഭിനയം തുടങ്ങുന്നു. സ്‌ക്കൂളിലേക്ക് പോകാനായി ഒട്ടും സമയമില്ലാത്ത അവസ്ഥ വരുന്നു , വീണ്ടും ടീച്ചര്‍ കൂടെ നില്‍ക്കുന്നു, സഹകരിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. പിന്നെ പത്തിലേക്കെത്തിയതിന് ശേഷവും ഞാന്‍ കുറച്ച് അഭിനയിച്ചു. പിന്നെയാണ് പഠനത്തിനായി മാറി നില്‍ക്കുന്നത്.
എന്റെ ആദ്യ സീരിയല്‍ ഓമനത്തിങ്കള്‍ പക്ഷിയാണ്. ആ സീരിയലില്‍ വര്‍ക്ക് ചെയ്ത അതേ ക്ര്യൂവിനൊപ്പമാണ് മഞ്ഞുരുകും കാലത്തില്‍ വീണ്ടും വര്‍ക്ക് ചെയ്തത്. ജോയ്‌സി സാര്‍ സ്‌ക്രിപ്‌ററ് ചെയ്യുന്നു, ഉണ്ണിത്താന്‍ സാര്‍ പ്രഡ്യൂസ് ചെയ്യുന്നു. അപ്പൊ അതേ ക്ര്യൂ വീണ്ടും എന്നെ വിളിച്ചു. എന്നോട് ജോയിന്‍ ചെയ്യുന്ന സമയത്ത് പറയുന്നത് പത്തില്‍ പഠിക്കുന്ന ഒരു കുട്ടി എന്നാണ്. അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഏതാണ്ട് ഇരുപത്തിരണ്ട് വയസ്സുകാരിയായി വരെ അഭിനയിക്കണമെന്നറിയുന്നത്.
എന്നോട് ഒരുപാട് പേര്‍ പറഞ്ഞു മാറണ്ടായിരുന്നു എന്ന്. അത് വാസ്തവത്തില്‍ ഞാന്‍ ഒരംഗീകാരമായിട്ടാണ് കാണുന്നത്. അതില്‍ സന്തോഷമുണ്ട്. പിന്നെ എല്ലാവരും സ്വീകരിച്ച കഥാപാത്രമാണ്. മാത്രമല്ല തുടക്കത്തില്‍ ജാനിക്കുട്ടിയായി ചെയ്തതിനെക്കാളും ഞാന്‍ കഥാപാത്രത്തോട് വല്ലാത്ത വിധത്തില്‍ അടുത്തത് ആ പോരുന്ന സമയത്തോടനുബന്ധിച്ചാണ്. കറക്ട് ജാനിക്കുട്ടിയിലെക്ക് ഞാന്‍ തന്നെ മാറിയ ഒരവസ്ഥ എന്ന് പറയാം. ജോയ്‌സി സാര്‍ അത് പറയുകയും ചെയ്തു ശരിക്കുമുളള ജാനിക്കുട്ടിയായപ്പോഴെക്കും നീ പോകുകയാണല്ലോ എന്ന്. ആ ഒരു വിഷമം ഉണ്ട്.
https://www.facebook.com/Malayalivartha

























