മമ്മൂട്ടി നടനായ ശേഷം വാദിച്ച കേസ് വിജയിച്ചു

മമ്മൂട്ടി തിരക്കേറിയ നടനായ ശേഷം കോടതിയില്‍ പോയിട്ടില്ല. സംസ്ഥാന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായ മഞ്ചേരി ശ്രീധരന്‍ നായരുടെ ജൂനിയറായാണ് മമ്മൂട്ടി പ്രാക്ടീസ് തുടങ്ങിയത്. എന്നാല്‍ അഭിനയം തലയ്ക്ക് പിടിച്ചതോടെ മമ്മൂട്ടി കോടതി മുറിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തുകയായിരുന്നു.
എന്നാല്‍ സിനിമയിലെ തിരക്കുകളൊക്കെ മാറ്റിവെച്ച് മുന്‍ പൊരിക്കല്‍ മമ്മൂട്ടി വക്കീല്‍ വേഷം അണിഞ്ഞിരുന്നു അതും നടി ഇന്ദ്രജയ്ക്ക് വേണ്ടി. ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തിന്റെ കേസാണ് മമ്മൂട്ടി വാദിച്ചത്. ഇന്ദ്രജയുടെ കേസിനെക്കുറിച്ച് മനസിലാക്കിയ മമ്മൂട്ടി കേസ് വാദിക്കാന്‍ സ്വയം മുന്നോട്ടു വരികയായിരുന്നു. മമ്മൂട്ടി കേസില്‍ അനുകൂല വിധിയും നേടിയെടുത്തു.
കെ.മധു സംവിധാനം ചെയ്ത ഗോഡ്മാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ഇന്ദ്രജയെ പരിചയപ്പെടുന്നത്. പിന്നീട് ക്രോണിക്ക് ബാച്ചിലറിലും അവര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ആ സമയത്താണ് മാനേജര്‍ ഇന്ദ്രജയ്‌ക്കെതിരെ കേസ് കൊടുത്തത്. ടെന്‍ഷനടിച്ചിരുന്ന താരത്തോട് മമ്മൂട്ടി കാര്യങ്ങള്‍ തിരക്കി. പിന്നീടാണ് കേസ് താന്‍ വാദിക്കാമെന്ന് ഏറ്റത്.
സിനിമയുടെ തിരക്ക് കാരണം പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും മഞ്ചേരി ശ്രീധരന്‍ നായര്‍ ഉള്‍പ്പെടെ ഉള്ളവരുമായി മമ്മൂട്ടി ഇപ്പോഴും അടുത്തബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ജീവിതത്തില്‍ വക്കീലായ മമ്മൂട്ടി സിനിമയിലും അതേ വേഷത്തില്‍ തിളങ്ങിയിട്ടുണ്ട്.
ഒരു അഭിഭാഷകന്റെ കേസ് ഡയറി, നരസിംഹം, വിചാരണ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിഭാഷകനായി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ പ്രായം കൂടുന്തോറും പ്രതിഫലം കുറയും എന്നാല്‍ വക്കീലന്‍മാരുടെ കാര്യത്തില്‍ നേരെ തിരിച്ചാണെന്നുമാണ് മമ്മൂട്ടി പറയുന്നത്. സിനിമയുടെ തിരക്കും പിന്നെ കോടതികളില്‍ താന്‍ വാദിക്കാനെത്തിയാല്‍ ആളുകള്‍ ഉണ്ടാക്കാവുന്ന തിരക്കും കണക്കിലെടുത്താണ് താരം ഇപ്പോള്‍ കേസുകള്‍ ഏറ്റെടുക്കാത്തത്.
https://www.facebook.com/Malayalivartha

























