Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തന്റെ സിനിമകള്‍ കാണാന്‍ പപ്പയില്ലാത്തത് നിവിന് വിഷമം

14 JUNE 2017 10:44 AM IST
മലയാളി വാര്‍ത്ത

പപ്പയുടെ മരണമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് നിവിന്‍ പോളി. തിരിഞ്ഞ് നോക്കുമ്പോള്‍ വേദനയും നിരാശയും തോന്നുന്നത് പപ്പയുടെ കാര്യം ഓര്‍ക്കുമ്പോള്‍ മാത്രമാണ്. മലര്‍വാടിയില്‍ അഭിനയിക്കും മുമ്പേ പപ്പ മരിച്ചു. നിവിന്റെ പിതാവ് നടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. കലയോടും കലാകാരന്‍മാരോടും അദ്ദേഹത്തിന് വലിയ ആരാധനയും ബഹുമാനവുമായിരുന്നു. തന്റെ സിനിമകള്‍ കണ്ടിട്ട് വിളിക്കാന്‍ പപ്പയില്ലല്ലോ എന്ന് തോന്നുമ്പോള്‍ വലിയ നിരാശയാണ് ഉണ്ടാകുന്നതെന്നും താരം പറഞ്ഞു. 

ബെന്‍സ് കാര്‍ വാങ്ങുക എന്നത് നിവിന്റെ പിതാവിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. അതുകൊണ്ട് നിവിന്‍ ആദ്യമായി ഒരു കാര്‍ വാങ്ങാന്‍ ആലോചിച്ചപ്പോള്‍ ബെന്‍സാണ് മനസില്‍ വന്നത്. പിന്നെ വേണ്ടെന്ന് വെച്ചു. അതില്‍ കയറാന്‍ പപ്പയില്ലാതെ കാറ് വാങ്ങിച്ചിട്ട് കാര്യമില്ലെന്ന് താരത്തിന് തോന്നി. ആലുവയ്ക്കടുത്താണ് നിവിന്റെ കുടുംബ വീട്. എറണാകുളത്ത് ഫഌറ്റുണ്ടെങ്കിലും സിനിമയുടെ തിരക്കൊഴിഞ്ഞാല്‍ താരം നേരെ വീട്ടിലേക്ക് പോകും. സഹോദരി ദുബയിലാണ്. ഇടയ്ക്ക് അവിടേക്കും പോകും. 

വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ നിവിന് താല്‍പര്യമില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ഇപ്പോള്‍ മകള്‍ കൂടി ജീവിതത്തിലേക്ക് വന്നതോടെ അവള്‍ക്ക് ചുറ്റുമാണ് താരം. തമിഴ് പടം റിച്ചി, ഞണ്ടുകളുടെ നാട്ടില്‍ ഇടവേള, ഹായ് ഐയാം ജൂഡ് തുടങ്ങിയ സിനിമകളാണ് താരം ഇപ്പോള്‍ ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലും അഭിനയിക്കുന്നുണ്ട്. അതിന് പുറമേ ഗീതുമോഹന്‍ദാസിന്റെ പുതിയ ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (2 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (2 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (3 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (3 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (3 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (5 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (5 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (5 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (6 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (6 hours ago)

Malayali Vartha Recommends