ചിമ്പുവുമായുള്ള ദുരനുഭവത്തെക്കുറിച്ച് കാതല്‍ സന്ധ്യ

വല്ലവന്‍ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു. പക്ഷേ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം മാറിമറിഞ്ഞു. എന്നോട് പറഞ്ഞ കഥയായിരുന്നില്ല എടുത്തത്. കഥയില്‍ ഒരുപാട് മാറ്റം വരുത്തി. ദിവസവും രാവിലെ 8 മണിക്ക് ഷൂട്ടിന് പോകും. പക്ഷേ വൈകുന്നേരം 6 മണിക്ക് രണ്ട് ഷോട്ട് എടുത്ത് പറഞ്ഞയയ്ക്കും. സത്യത്തില്‍ ഇത് വേറൊരാളായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത്.
പിന്നീട് പല പ്രശ്‌നങ്ങളാല്‍ ചിമ്പു ഏറ്റെടുത്തു. കഥ കേട്ടപ്പോള്‍ എന്റെ കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്. എന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു പ്രധാന കഥ. എന്നെയും ചിമ്പുവിനെയും റിമ സെന്നിനെയും ചുറ്റിപറ്റിയാണ് കഥ.
പക്ഷേ ഷൂട്ടിങ് സമയത്ത് എല്ലാം അവര്‍ മാറ്റി. എന്നെ സൈഡ് ഗേളാക്കി നിര്‍ത്തി. പേരിനൊരു കഥാപാത്രം. ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷേ വല്ലവന്റെ സമയത്ത് എനിക്ക് തന്ന വാക്കുകള്‍ എല്ലാം അദ്ദേഹം തെറ്റിച്ചു. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതായിരുന്നില്ല സിനിമ പുറത്തുവന്നപ്പോള്‍ ഞാന്‍ കണ്ടത്. വേറെ ഏതോ കഥയില്‍ അഭിനയിച്ചതുപോലെയാണ് തോന്നിയത്. ഞാന്‍ കേട്ട കഥയല്ല അത്. അക്കാര്യത്തില്‍ ഞാന്‍ ഏറെ വിഷമിച്ചിരുന്നു.അത് ഞാന്‍ എല്ലാവരുടെയും മുന്നില്‍വെച്ച് തന്നെ തുറന്നുപറയുകയും ചെയ്തു.
ഞാന്‍ സിനിമയില്‍ തിളങ്ങി നിന്ന സമയമാണ്. ആ സാഹചര്യത്തില്‍ എന്തിനാണ് ഇത്തരത്തിലുള്ള സിനിമ ചെയ്യാന്‍ തയാറായതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ തമാശയായി തോന്നുന്നു. പക്ഷേ ആ സമയത്ത് ഞാന്‍ കുറേ വേദനിച്ചു. 2006 ല്‍ പുറത്തിറങ്ങിയ വല്ലവന്‍ സിനിമ സംവിധാനം ചെയ്തത് ചിമ്പുവാണ്. നയന്‍താര, റിമ സെന്‍, സന്ധ്യ, സന്താനം എന്നിവരാണ് മറ്റ് താരങ്ങള്‍. റൊമാന്റിക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























