മോഹന്‍ലാലിന്റെ കൈകള്‍ പോലും അഭിനയിക്കുമെന്ന് ഫഹദ് ഫാസില്‍

മോഹന്‍ലാലിന്റെ കൈകളും വിരലുകളും പോലും അഭിനയിക്കുമെന്ന് ഫഹദ് ഫാസില്‍. നാടുവാഴികളാണ് സിനിമ. അതിലെ ഒരു രംഗത്ത് ലാലേട്ടനും മണിയന്‍പിള്ള രാജു ചേട്ടനും വീട്ടിന് പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അകത്ത് നിന്ന് അനുജത്തിയുടെ നിലവിളി ഉയരുകയാണ്. ഏതോ കള്ളന്‍ അകത്ത് കടന്നിരിക്കുന്നു. കള്ളനെ ചെയ്‌സ് ചെയ്യുന്ന സമയത്ത് മോഹന്‍ലാല്‍ അയാളെ ഒരു വടിയെടുത്ത് എറിയുന്നുണ്ട്. ആ ഷോട്ട് ഒന്ന് പോസ് ചെയ്ത് പ്ലേ ചെയ്താല്‍ കാണാം അതിന്റെ മനോഹാരിത.
ആദ്യം ഇടതുകൈ കൊണ്ട് വടിയെടുക്കും. അത് വലതുകയ്യിലേക്ക് മാറ്റും. പിന്നെ ഇടതുകൈ കൊണ്ട് മണ്ണ് തുടച്ചുകളയും. ഉന്നം പിടിക്കും. എന്നിട്ടാണ് എറിയുന്നത്. വളരെ കുറഞ്ഞ ഒരു സമയപരിധിക്കുള്ളില്‍ ആ ഷോട്ടില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും അവിടെ സംഭവിക്കുകയാണ്. വളരെ താളനിബദ്ധമായി. കാലും കയ്യും വിരലുകളും കണ്ണും പുരികവും എല്ലാം സിങ്കായി വരുന്ന ഒരു റിഥം. അത് ഏറ്റവും ഗ്രെയ്‌സായി ഞാന്‍ കണ്ടിട്ടുള്ളത് ലാലേട്ടനിലാണ്, ഫഹദ് ഫാസില്‍ പറയുന്നു. മണിച്ചിത്രത്താഴാണ് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാലിനെ ഫഹദ് ആദ്യമായി കണ്ട്ത. അന്ന് പരിചയപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞില്ല. ഷൂട്ടിംഗ് തിരക്കിലായിരുന്നു.
ചന്ദ്രലേഖയുടെ ഷൂട്ടിംഗ് സമയത്ത് മദ്രാസിലെ ഏതോ സ്റ്റുഡിയോ ഫ്‌ളോറില്‍ വെച്ച് പ്രിയദര്‍ശനാണ് ഫഹദിനെ മോഹന്‍ലാലിനെ പരിചയപ്പെടുത്തുന്നത്. കുട്ടികളെല്ലാം വളരെ വേഗമാണല്ലോ വളരുന്നത്. എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ പ്രതികരണം. അപ്പോഴാണ് ഫഹദ് മനസ്സിലാക്കുന്നത്, തന്നെ വളരെ ചെറുപ്പത്തിലേ മോഹന്‍ലാല്‍ കണ്ടിട്ടുണ്ടെന്ന്. മോഹന്‍ലാലിന്റെ അഭിനയം മാജിക്കാണെന്നാണ് ഫഹദ് പറയുന്നത്. ദൃശ്യത്തില്‍ കണ്ടതുപോലെയാകില്ല കിരിടീത്തില്‍. നോക്കെത്താ ദൂരത്തില്‍ കണ്ടതുപോലെയാകില്ല രാജാവിന്റെ മകനില്‍. തേന്മാവില്‍ കൊമ്പത്തില്‍ കണ്ടതുപോലെയാകില്ല ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍. അതുകൊണ്ട് ഒരു താരതമ്യപഠനത്തിന് സാദ്ധ്യതയില്ല.
https://www.facebook.com/Malayalivartha


























