Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു... നിര്‍മ്മാണം മഞ്ജുവാര്യര്‍?

20 JUNE 2017 10:43 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടാനുറച്ച് മഞ്ജുവാര്യരും സംഘവും. കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ടതോടെ സിനിമയില്‍ ചേരി തിരിവുകള്‍ സജീവമായിരുന്നു. നടിക്ക് വേണ്ടി താര സംഘടന പരസ്യമായി ഒന്നും ചെയ്തില്ല. എന്നാല്‍ ചില നടന്മാര്‍ ചിലരെ രക്ഷിക്കാനും ശ്രമിച്ചു എന്ന ആരോപണം ശക്തമാണ്. ഇതോടെയാണ് സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്.

അതിന്റെ നേതൃത്വം മഞ്ജു വാര്യര്‍ ഏറ്റെടുക്കുകയും ചെയ്തു. റീമാ കല്ലിങ്കലും പാര്‍വ്വതിയും സര്‍വ്വപിന്തുണയുമായെത്തി. ഇപ്പോഴിതാ ഇവര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പള്‍സര്‍ സുനി എന്തിന് നടിയെ ആക്രമിച്ചുവെന്നതിന് ഉത്തരം നല്‍കുന്നതാകും ഈ സിനിമയെന്നാണ് സൂചനകള്‍. ഇതില്‍ അഭിനയിക്കുന്ന എല്ലാ നടിമാര്‍ക്കും തുല്യ വേതനവും നല്‍കും. അഭിനയിക്കാനെത്തുന്ന നടന്മാര്‍ക്കും ഇതേ തുക മാത്രമേ കൂലിയായി നല്‍കൂ. അങ്ങനെ കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഉള്‍ക്കളികളും അതിനൊപ്പം കൂലിയിലെ ഇരട്ട നീതിയും ചര്‍ച്ചയാക്കുന്നതാകും സിനിമ.

താരസംഘടനയ്ക്ക് ബദല്ല സിനിമയിലെ വനിതാ കൂട്ടായ്മയെന്നാണ് പുറമേ പറയുന്നത്. എന്നാല്‍ താരാധിപത്യത്തെ തകര്‍ത്ത് നല്ല സിനിമകളെന്ന ലക്ഷ്യത്തോടെയാണ് പുതിയ സിനിമയുമായി മഞ്ജുവാര്യരും സംഘവും എത്തുക എന്നതാണ് ലക്ഷ്യം. സംഘടനയുടെ ധനശേഖരാണാര്‍ത്ഥമാണ് സിനിമ നിര്‍മ്മിക്കുക. ഇതിനായി സ്‌റ്റേജ് ഷോ നടത്താനും സംഘടനാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ആരാണ് സിനിമ സംവിധാനം ചെയ്യുകയെന്നോ ആരൊക്കെ അഭിനയിക്കുമെന്നോ തീരുമാനിച്ചിട്ടില്ല. മലയാളത്തിലെ മുന്‍നിര വനിതാ സംവിധായികമാരായ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്റ് എന്നിവര്‍ സംഘടനയുടെ നേതൃനിരയിലുണ്ട്. ഇവരില്‍ ഒരാളാകും സിനിമ സംവിധാനം ചെയ്യുക.

മഞ്ജു വാര്യരും പാര്‍വതിയും റിമാ കല്ലിങ്കലുമടക്കം ഒന്നാംനിര നായികമാരും സംഘടനയുടെ ഭാഗമാണ്. ഇവരെല്ലാം സിനിമയുടെ ഭാഗമാകും. ഫിലിം എഡിറ്റര്‍ ബീനാ പോള്‍, കാമറ വിമെന്‍ ഫൗസിയ ഫാത്തിമ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലുള്ളവര്‍ സംഘടനയുടെ നേതൃത്വത്തിലുണ്ട്. സിനിമാരംഗത്തെ സ്ത്രീകള്‍ക്ക് നിയമപരമായ അവകാശങ്ങള്‍, സുരക്ഷ എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമെന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിച്ചത്. കഴിഞ്ഞ മെയ് 18നാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചത്. ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍,രമ്യ നമ്ബീശന്‍, സയനോര തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

zഇതേതുടര്‍ന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ സമിതിയില്‍ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവര്‍ അംഗങ്ങളാണ്. ഈ സമിതിക്ക് മുന്നിലും കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയാക്കാനാണ് തീരുമാനം. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ആര്‍ക്കും കുലുക്കമില്ല. ഈ സാഹചര്യത്തിലാണ് പള്‍സര്‍ സുനിക്ക് പിന്നിലാരെന്ന് വിശദീകരിക്കുന്ന സിനിമയിലേക്ക് കാര്യങ്ങള്‍ നീളുന്നത്. അതിനിടെ ഈ ചിത്രത്തെ പൊളിക്കാനും നീക്കം സജീവമാണ്. ചില പ്രമുഖ താരങ്ങള്‍ തന്നെ സിനിമയുമായി സഹകരിക്കരുതെന്ന് പലരോടും ആവശ്യപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends