Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മമ്മൂട്ടി ആരാധകര്‍ക്ക് അജിത് കൊല്ലത്തിന്റെ പെരുന്നാള്‍ സമ്മാനം!

21 JUNE 2017 01:30 PM IST
മലയാളി വാര്‍ത്ത

തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് അജിത് കൊല്ലം. മലയാളം, തമിഴ് ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച താരം ഒരു സിനിമയും സംവിധാനം ചെയ്തു. ഇപ്പോഴിതാ ഈ നോമ്പുകാലത്ത് ഹൃദയത്തില്‍തട്ടുന്ന കുറിപ്പുമായി വന്നിരിക്കുകയാണ് അജിത് കൊല്ലം. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചാണ് കുറിപ്പ്. ലക്ഷ കണക്കിനുവരുന്ന മമ്മൂക്ക ആരാധകര്‍ക്ക് തന്റെ പെരുന്നാള്‍ സമ്മാനം എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

'ലക്ഷ കണക്കിനുവരുന്ന മമ്മൂക്ക ആരാധകര്‍ക്ക് എന്റെ പെരുന്നാള്‍ സമ്മാനം...

1984-ലാണ് ഞാന്‍ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രം 'ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍'. 50-ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി. എന്റെ 35 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനര്‍ഘനിമിഷങ്ങള്‍! അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ സമ്മാനിക്കുന്നു ......

ഫാസില്‍ സാറിന്റെ 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ എന്നെ കണ്ട ആ ചിത്രത്തിലെ അസ്സോസിയേറ്റ് ഡയറക്ടര്‍ ഇന്നത്തെ വലിയ സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു മമ്മൂക്ക അജിത്തിനെ കുറിച്ച വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത്. അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു. എന്നാല്‍ അതെ സെറ്റില്‍ എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി ......

കഥയില്‍, മമ്മൂക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടര്‍ന്ന് വരുന്ന മമ്മൂക്ക പട്ടണത്തിലെ നടു റോട്ടിലിട്ടു എന്നെ തല്ലുന്നു. \

ആ വേഷം ചെയ്യാന്‍ അതിരാവിലെ എഴുന്നേറ്റ് റെഡി ആയ ഞാന്‍ കേള്‍ക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മൂക്ക പറഞ്ഞതായിട്ടാണ് ഞാന്‍ അറിഞ്ഞത് . ഇത് കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കണ്ണുകള്‍ നിറഞ്ഞു. ഈ വിവരം പറഞ്ഞത് മണിയന്‍ പിള്ള രാജു ആണ്.

\രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം. അഞ്ചു ചിത്രങ്ങളില്‍ ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മൂക്ക കൊച്ചിന്‍ ഹനീഫയോടൊപ്പം യാത്ര ചെയ്ത് ഏതാണ്ട് 15 കി.മി കഴിഞ്ഞപ്പോള്‍ ഹനീഫയ്ക്ക എന്റെ വിഷയം മമ്മൂക്കയെ അറിയിച്ചു. അത് കേട്ടതും പെട്ടന്ന് മമ്മൂക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു.\

അര്‍ദ്ധമയക്കത്തിലായിരുന്ന ഞാന്‍ മമ്മൂക്കയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത്. കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാന്‍ ഞെട്ടി. എന്നോടായി മമ്മൂക്ക 'ഞാന്‍ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാന്‍ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ സിനിമയില്‍ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത് '.... ഓര്‍ക്കുമ്പോള്‍ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്! . അതില്‍ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല ..,,

മലയാളത്തിലെ വലിയ സംവിധായകന്‍ ജോഷി സാറിനെ സ്വന്തം കാറില്‍ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. തുടര്‍ന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. ഇതാണ് മമ്മൂക്കയുടെ മനസ്സ്. അടുത്തറിയുന്നവര്‍ക്ക് മാത്രമേ അതിന്റെ വില അറിയൂ..കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്.....\

അങ്ങനെയുള്ളവരെ പലരെയും മമ്മൂക്ക സിനിമയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഈ സത്യം തുറന്ന് പറയാന്‍ മടിക്കുന്നവരാണ് പലരും. സംവിധായകന്‍, കാമറ മാന്‍, തുടങ്ങി ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു.\

വെളിപ്പെടുത്താന്‍ ഇഷ്ടപെടാത്ത ഒരുപാട് സല്‍കര്‍മങ്ങള്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്‍കൂടിയാണ് മമ്മൂക്ക....എത്ര എഴുതിയാലും തീരില്ല ആ വലിയ നടനെ കുറിച്. എന്റെ ഈ ഒരു അനുഭവം ഞന്‍ മമ്മൂക്കയുടെ ആരാധകരുമായി പങ്കു വെക്കാന്‍ ഈ പെരുന്നാള്‍ ദിനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്കും കുടുംബാംഗങ്ങള്‍ക്കും ആയുസ്സും ആരോഗ്യവും ഞാന്‍ നേരുന്നു...എല്ലാ ആരാധകര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു....-അജിത് കൊല്ലം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends