ഇളക്കി മറിച്ച് ഫിദയുടെ ട്രെയ്‌ലര്‍

പ്രേമം ഫെയിം സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആ ആവേശം നിലനിര്‍ത്തി ഫിദയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം ജൂലൈ 21ന് തീയറ്ററുകളിലെത്തും. ശേഖര്‍ കമുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫിദ. പ്രേമത്തിന് ശേഷം നിരവധി അവസരങ്ങള്‍ വന്നുവെങ്കിലും സായ് പല്ലവി സ്വീകരിച്ചിരുന്നില്ല.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തില്‍ മാത്രമാണ് സായ് പല്ലവി അഭിനയിച്ചത്. ഇതിന് ശേഷം സായ് പല്ലവി ചെയ്യുന്ന ചിത്രമാണ് ഫിദ. വരുണ്‍ തേജാണ് ചിത്രത്തിലെ നായകന്‍. പ്രവാസി യുവാവുമായി പ്രണയത്തിലാകുന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് സായ് പല്ലവിയുടേത്.
https://www.facebook.com/Malayalivartha

























