Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നടിയെ ആക്രമിച്ച സംഭവത്തില്‍ 1.5 കോടി ആവശ്യപ്പെട്ട് ബ്‌ളാക്ക് മെയ്‌ലിംഗെന്ന് ദിലീപിന്റെ പരാതി; വിഷ്ണുവിന്റെ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്ത് അതും പൊലീസിന് കൈമാറി

24 JUNE 2017 11:34 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ദിലീപും സംവിധായകന്‍ നാദിര്‍ഷായും പൊലീസില്‍ പരാതി നല്‍കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ സഹതടവുകാരന്‍ എന്ന് അവകാശപ്പെട്ട വിഷ്ണു എന്നയാള്‍ ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷായും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് വെഹ്‌റ ഡി.ജി.പി ആയിരിക്കെ ഏപ്രില്‍ 20നായിരുന്നു ദിലീപ് പരാതി നല്‍കിയത്. വിഷ്ണുവിന്റെ സംഭാഷണം റെക്കോര്‍ഡ്‌  ചെയ്യുകയും അതും പൊലീസിന് കൈമാറിയിട്ടുണ്ട്.

പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാളാണ് പണം ആവശ്യപ്പെട്ടതെന്ന് ദിലീപ് പറഞ്ഞു. തന്റെ ഡ്രൈവറേയും നാദിര്‍ഷായേയുമാണ് അയാള്‍ വിളിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് അറിയാമെന്നും എന്നാല്‍, പേരു പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നായിരുന്നു വിഷ്ണു ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍, തന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായും ദിലീപും നാദിര്‍ഷായും പരാതിയില്‍ പറയുന്നു. 

ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ ചില സിനിമാ താരങ്ങള്‍ ശ്രമിക്കുന്നുവെന്നും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞു. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്നും സത്യാവസ്ഥ പുറത്ത് വരണമെന്നതിനാലാണ് പരാതി നല്‍കിയതെന്നും നാദിര്‍ഷാ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സില്‍ നിന്ന് ഗൂഢാലോചനയും ക്വട്ടേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത തേടിയാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നടിയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തിരുന്നു. തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് മലയാള സിനിമയിലെ പ്രമുഖനാണെന്ന് സുനി തന്നോട് പറഞ്ഞെന്നാണ് ജിന്‍സിന്റെ വെളിപ്പെടുത്തല്‍. ആക്രമിക്കുന്നതിനിടെ ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും പള്‍സര്‍ സുനി പറഞ്ഞതായി നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 17 ന് രാത്രിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയുടെ വാഹനം തട്ടിയെടുത്ത് ആക്രമിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (12 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (12 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (14 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (17 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (18 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (19 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (19 hours ago)

Malayali Vartha Recommends