അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

മോഡലിംഗിന്റെ പേരില്‍ തന്നെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ നോക്കിയ സംഭവം തുറന്ന് പറയുകയാണ് നടി മറീന മൈക്കിള്‍ കുരിശിങ്കല്‍. മറീനയുടെ വാക്കുകളിലൂടെ...
എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് മോഡലിങിന്റെ ആവശ്യം പറഞ്ഞ് എന്നെ വിളിച്ചത്. അവസാന നിമിഷം തീരുമാനിച്ച മോഡല്‍ മാറിയ സാഹചര്യത്തിലാണ് എന്നെ വിളിക്കുന്നത്. മറീന വരുമോ സമയമുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് വിളിച്ചത്. ഷാന്‍ എന്ന ആള്‍ വിളിക്കുമെന്നും പറഞ്ഞു.
ഷാന്‍ വിളിച്ചു.. ദുബായി ഗോള്‍ഡിന് വേണ്ടിയാണ് മോഡലിങ് നടത്തുന്നത്. കാര്യങ്ങളൊക്കെ സംസാരിച്ചു. ഞാന്‍ പറഞ്ഞ പ്രതിഫലവും തരാം എന്ന് സമ്മതിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ പരിപാടിയാണെന്നും വലിയ ധാരണകളൊന്നും ഇല്ലെന്നും പറഞ്ഞിരുന്നു. രാവിലെ വന്നാല്‍ ഞാന്‍ കൂട്ടിക്കൊണ്ടുവരാം എന്നും എന്റെ അപ്പാര്‍ട്‌മെന്റില്‍ വച്ച് ഫ്രഷ് ആകാം എന്നും ഷാന്‍ പറഞ്ഞു. അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.
പിന്നീട് ഷൂട്ട് നടക്കുന്ന ലൊക്കേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ മാത്രം ഒന്നും പറഞ്ഞില്ല. ഹോളിഡെ എന്നൊരു ഹോട്ടലുണ്ട്. അവിടെ എത്താം എന്നാണ് പറഞ്ഞത്. പിറ്റേന്ന് രാവിലെ മുതല്‍ ഞാന്‍ ലൊക്കേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ അത് മാത്രം പറയുന്നില്ല. ഒന്ന് രണ്ട് തവണ ലൊക്കേഷന്‍ ചോദിച്ചിട്ടും പറയാതായപ്പോഴേ എനിക്ക് അപാകത തോന്നിയിരുന്നു. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ കലൂരാണ് ലൊക്കേഷന്‍ എന്ന് പറഞ്ഞു. കലൂരില്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് മറുപടിയില്ല.
ഒരാള്‍ ആദ്യമായി ഒരു പരിപാടി ചെയ്യുമ്പോള്‍ അത് എത്രത്തോളം നന്നാക്കാന്‍ കഴിയും എന്നാണ് നോക്കുന്നത്. പക്ഷെ ഇയാള്‍ക്ക് ഷൂട്ട് നടക്കുന്ന ലൊക്കേഷന്‍ പോലും അറിയില്ല. അതില്‍ സംശയം തോന്നി ഞാന്‍ ദുബായി ഗോള്‍ഡിന്റെ നമ്പര്‍ ഗൂഗിളില്‍ നിന്നെടുത്ത് ഷോറൂമിലേക്ക് വിളിച്ചു. കേരളത്തില്‍ എവിടെയും ഇങ്ങനെ ഒരു മോഡലിങ് നടക്കുന്നില്ല എന്നാണ് എംഡിയില്‍ നിന്നും കിട്ടിയ വിവരം.
ഇത്രയുമാണ് സംഭവിച്ചത്. ഇല്ലാത്തൊരു ഷൂട്ടിന്റെ പേരില്‍ എന്തിന് അവരെന്നേ ഹോളിഡേയിലേക്ക് വിളിച്ചു. ദൈവഭാഗ്യം കൊണ്ടാണ് ഞാനതില്‍ നിന്നും രക്ഷപ്പെട്ടത്. അവര്‍ വരികയും എന്നെ ഹോളിഡേയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നുവെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. ഇത്തരത്തില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് എന്റെ ഒരു മാധ്യമ സുഹൃത്തിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്.
എന്നാല്‍ ഈ സംഭവം വാര്‍ത്തയായി വന്നത് പല തരത്തിലാണ്. എന്നെ കൂട്ടിക്കൊണ്ടു പോയി എന്നും പീഡിപ്പിച്ചു എന്നുമായി കാര്യങ്ങള്‍. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഞാന്‍ ചെയ്തതാണ് എന്നാണ് മറ്റൊരു കൂട്ടര്‍ പറഞ്ഞത്. എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറഞ്ഞത്. അതില്‍ യാതൊരു പബ്ലസിറ്റിയുമില്ല. എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടുമില്ല.
എന്തായാലും ഈ സംഭവത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. കേസ് കൊടുക്കുന്നുണ്ട്. അത് കഴിഞ്ഞിട്ട് ബാക്കി എല്ലാം പറയാം. ഇത്തരത്തിലുള്ള വ്യാജന്മാര്‍ കാരണം ഈ മേഖലയില്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും ചീത്തപ്പേര് ഉണ്ടാവുകയാണ് എന്നും മെറീന പറയുന്നു.
https://www.facebook.com/Malayalivartha

























