ദിലീപിനെതിരെ ഡിജിപിക്ക് നേരിട്ട് പരാതി നല്‍കി

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്. നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ദിലീപിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കി.
അതേസമയം ദിലീപും നാദിര്‍ഷായും മൊഴി നല്‍കാന്‍ ഇരുവരും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. കേസില്‍ മാധ്യമ വിചാരണയ്ക്കില്ലെന്നും പൊലീസിനു മൊഴി നല്‍കുമെന്നും ആലുവ പൊലീസ് ക്ലബില്‍ എത്തുന്നതിനു മുമ്പ് ദിലീപ് പറഞ്ഞു. താന്‍ കൊടുത്ത പരാതിയിന്‍മേലാണ് മൊഴി നല്‍കുന്നതെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ പഴയ കേസില്‍ ഗൂഡാലോചനയില്‍ ചോദ്യം ചെയ്യാനാണ് ദിലീപിനെ വിളിച്ചതെന്നാണ് പോലീസ് പറയുന്നത്.
തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണ് ദിലീപ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായിരുന്നില്ല. ഇതില്‍ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്ന് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നല്‍കിയിരുന്നത്.
കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നില്‍നിന്നു പണം തട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍ വിഷ്ണുവല്ല, പള്‍സര്‍ സുനിതന്നെയാണ് ഫോണ്‍ വിളിച്ചതെന്നു പിന്നാലെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























