ദിലീപിന്റെ പ്രോജക്ടുകള്‍ പ്രതിസന്ധിയിലേക്ക്

നടന്‍ ദിലീപ് അടുത്തതായി ചെയ്യാനിരിക്കുന്ന പ്രോജക്ടുകള്‍ പ്രതിസന്ധിയിലേക്കെന്ന് സിനിമാ വൃത്തങ്ങള്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിനെ പൊലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്യുകയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉറപ്പാവുകയും ചെയ്തതോടെയാണിത്. ഒരു ദിലീപ് സിനിമയ്ക്ക് മിനിമം ഏഴ് കോടിയിലധികം രൂപയുടെ മുടക്കുമുതലുണ്ട്. ഇത്രയും തുക മുടക്കുമ്പോള്‍ സ്വാഭാവികമായും അതിനനുസരിച്ച റിട്ടേണ്‍ ലഭിക്കണം. എന്നാല്‍ ചിത്രീകരണം തുടങ്ങിയ ശേഷം കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കിട്ടാതാകാത്ത സാഹചര്യം ഉണ്ടായാല്‍ വലിയ സാമ്പത്തിക ബാധ്യതയായിരിക്കും സംഭവിക്കുക.
അടുത്ത രണ്ട് വര്‍ഷത്തേക്ക് ദിലീപിന്റെ ഡേറ്റ് ബ്‌ളോക്ക് ചെയ്തിരുന്നു. അതില്‍ സുഹൃത്ത് നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ ഉള്‍പ്പെടെയാണിത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ റിലീസായ ജോര്‍ജ്ജേട്ടന്‍സ് പൂരം വലിയ പരാജയമായിരുന്നു. ദിലീപിന്റെ സ്ഥിരം ശൈലിയിലുള്ള സിനിമയായിട്ടും സാമ്പത്തിക നഷ്ടം വന്നതിന് കാരണം ഈ കേസ് തന്നെയാണ്. സ്ത്രീകളും കുട്ടികളും ദിലീപിന്റെ വലിയ ആരാധകരാണ്. മഞ്ജുവാര്യരെ ഉപേക്ഷിച്ച് കാവ്യാമാധവനെ വിവാഹം കഴിച്ചതോടെ സ്ത്രീ ആരാധകരുടെ ചെറിയ ഇടിവ് വന്നിരുന്നു. ഗൂഢാലചന കേസില്‍ ചോദ്യം ചെയ്തതോടെ അത് പൂര്‍ണമായ അവസ്ഥയിലാണ്.
കുട്ടികള്‍ ദിലീപിന്റെ സിനിമ കാണണമെങ്കില്‍ സ്ത്രീകള്‍ തയ്യാറാകണം. അതിന് ദിലീപ് പഴയ ഇമേജ് വീണ്ടെടുത്തേ മതിയാവൂ. അതിന് ഇനി കുറേ കാലം എടുക്കും. അല്ലെങ്കില്‍ സ്വന്തം നിര്‍മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരു സൂപ്പര്‍ഹിറ്റ് സൃഷ്ടിക്കണം. അപ്പോഴേക്കും നിര്‍മാതാക്കളും സംവിധായകരും വിതരണക്കാരും ക്യൂ നില്‍ക്കും. അതേസമയം ദിലീപ് മാത്രമല്ല സിനിമാ മേഖലയാകെ വലിയ പ്രതിസന്ധിയിലാണെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























