പെയിന്റിംഗിനു പോകാന്‍ തുടങ്ങിയതോടെ... പാഷാണം ഷാജിയുടെ വെളിപ്പെടുത്തല്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനെങ്ങനെയായിരുന്നുവെന്ന് മിമിക്രി താരം സാജുവെന്ന പാഷണം ഷാജി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്. 24ാമത്തെ വയസ്സിലാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. അത് ഒരു പ്രണയ വിവാഹമായിരുന്നു. എന്റെ സ്‌കിറ്റുകള്‍ കണ്ട് ഇഷ്ടപ്പെട്ട രശ്മിയും ഞാനും തമ്മിലുള്ള പ്രണയം മൂന്നുമാസമായിരുന്നു.
പിരിയാനാവാത്ത വിധം ഞങ്ങളുടെ സ്‌നേഹം വളര്‍ന്നപ്പോള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഞങ്ങള്‍ രണ്ടുപേരും രജിസ്റ്റര്‍ മാര്യേജ് ചെയ്തു. കല്യാണംകഴിഞ്ഞ് രശ്മിയുമായി ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ഒറ്റക്കരച്ചില്‍. മിമിക്രി കളിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നു മനസ്സിലായി. അന്ന് ഒരു കളികഴിഞ്ഞാല്‍ കിട്ടുന്നത് അഞ്ഞൂറു രൂപയാണ്. ഞാനും രശ്മിയും പതിനഞ്ചുവര്‍ഷമാണ് ഒറ്റമുറിയുള്ള വാടകവീട്ടില്‍ താമസിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഞാന്‍ മിമിക്രി നിര്‍ത്തി പെയിന്റിംഗ് ജോലിക്കു പോയി.
പെയിന്റിംഗിനു പോകാന്‍ തുടങ്ങിയതോടെയാണ് മര്യാദയ്ക്ക് ഞങ്ങള്‍ക്ക് വയറുനിറയെ ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞത്. ഇതിനിടയില്‍ ഒരുദിവസം കൊച്ചിന്‍ നവോദയയിലെ പ്രശാന്ത് കാഞ്ഞിരമറ്റം എന്നെ വിളിച്ചു. പ്രോഗ്രാമുണ്ടെന്നും വരണമെന്നും പറഞ്ഞു.മാര്യാദയ്ക്ക് ജീവിക്കുകയാണെന്നും മിമിക്രി കളിച്ചു നടക്കാന്‍ ഞാനില്ലെന്നും പറഞ്ഞു.
പക്ഷേ എന്റെ ഭാര്യ രശ്മി മിമിക്രി ഒരിക്കലും നിര്‍ത്തരുതെന്നും പരിപാടിക്ക് പോകണമെന്നും എന്നെ നിര്‍ബന്ധിച്ചു. അങ്ങനെ വീണ്ടും സ്‌കിറ്റുകള്‍ അവതരപ്പിച്ചുതുടങ്ങി. ഭാര്യ രശ്മി എന്റെ ജീവിതത്തിലെതന്നെ രശ്മിയാണ്. പതിനഞ്ചുവര്‍ഷം ഒറ്റമുറി വാടകവീട്ടില്‍ താമസിച്ച ഞങ്ങള്‍ അടുത്തകാലത്താണ് പുതിയൊരു വീടു നിര്‍മിച്ച് അവിടെ താമസം തുടങ്ങിയത്. ഞാന്‍ വിഘ്‌നേശ്വരന്റെ വിശ്വാസിയാണ്.
https://www.facebook.com/Malayalivartha


























