Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അബുദാബിയില്‍ ജനിച്ചുവളര്‍ന്ന കുട്ടികളുടെ പ്രിയപ്പെട്ട നൃത്താധ്യാപികയുടെ അകാല മരണത്തില്‍ വേദനിച്ച് പ്രവാസ ലോകവും 

30 AUGUST 2017 12:26 PM IST
മലയാളി വാര്‍ത്ത

ബിജിപാലിന്റെ ഭാര്യ എന്നതിലുപരി എല്ലാവരുടെയും പ്രിയങ്കരിയായ കലാകാരിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് പ്രാവസലോകം. സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യ ശാാന്തി ഇന്നലെയാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേയാണ് ശാന്തി മരണപ്പെട്ടത്. തലച്ചോറിലെ രക്തശ്രാവത്താലാണ് അവര്‍ മരണപപ്പെട്ടത്. ഒരാഴ്ച്ചയായി ചികിത്സയില്‍ കഴിയവേയാണ് അവര്‍ വിടപറഞ്ഞത്. ദയ, ദേവദത്ത് എന്നിവരാണ് മക്കള്‍.

അബുദാബിയില്‍ ജനിച്ചു വളര്‍ന്ന ശാന്തിയുടെ കലാരംഗത്തെ വളര്‍ച്ച അവിടുത്തെ സാംസ്‌കാരിക പരിപാടികളിലൂടെയായിരുന്നു. അബുദാബിയിലെ സാംസ്‌ക്കാരിക സംഘടനയായ ശക്തി തീയറ്ററിലൂടെയാണ് അവര്‍ കലാരംഗത്ത് ചുവടുവെച്ചത്. അബുദാബി ശക്തി തിയറ്റേഴ്‌സ് ബാലസംഘത്തിന്റെയും കേരള സോഷ്യല്‍ സെന്റര്‍ ബാലവേദിയുടെയും സജീവപ്രവര്‍ത്തകയായിരുന്നു. ഇരു സംഘടനകളുടെയും ഭാരവാഹിത്വവും ശാന്തി വഹിച്ചിട്ടുണ്ട്.
അബുദാബി ശക്തി അവാര്‍ഡിന്റെ ധനസമാഹരണത്തിനുവേണ്ടി ശക്തി അവതരിപ്പിച്ച 'ശാകുന്തളം' ബാലെയില്‍ പ്രിയംവദയ്ക്ക് ജീവന്‍ പകര്‍ന്ന ശാന്തി നിരവധി തവണ നൃത്തരംഗത്തും പ്രത്യക്ഷപ്പെടുകയുണ്ടായി. ആ ബാലെ സംവിധാനം ചെയ്തത് പിന്നണി ഗായിക ജ്യോത്സനയുടെ അമ്മ ഗിരിജാ രാധാകൃഷ്ണനായിരുന്നു. അന്ന് ചെറിയ കുട്ടിയായിരുന്ന ജ്യോത്സന 'ശാകുന്തള' ത്തില്‍ പാടുകയും ചെയ്തു.

ഇടശ്ശേരിയുടെ പ്രസിദ്ധ കവിതയായ 'പൂതപ്പാട്ടി'ല്‍ പൂതം തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ അമ്മയായി വേഷമിട്ടതിലൂടെ ശാന്തി കുട്ടികളുടെ നാടകങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. കവിതാ പാരായണത്തിലും ശാസ്ത്രീയസംഗീതത്തിലും ശാസ്ത്രീയനൃത്തത്തിലും മറ്റിതര കലാപ്രകടനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശാന്തി അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും അബുദാബി മലയാളി സമാജത്തിന്റെയും ദുബായ് ദലയുടേയും കലോത്സവങ്ങളില്‍ നിരവധി തവണ കലാതിലകമായി.

കലയിലെന്നപോലെ സാഹിത്യത്തിലും സജീവ തത്പരയായിരുന്നു ശാന്തി മോഹന്‍ദാസ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി 1993ല്‍ സംഘടിപ്പിച്ച ചെറുകഥാമത്സരത്തില്‍ ശാന്തി എഴുതിയ 'സുന്ദരി' എന്ന കഥയ്ക്കായിരുന്നു ഒന്നാം സമ്മാനം. അബുദാബിയില്‍ കുടുംബത്തോടൊപ്പം കഴിയവെ ഹൃദയസ്തംഭനംമൂലം അച്ഛന്‍ മോഹന്‍ദാസ് മരണപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു. ഈ വേളയിലായിരുന്നു സംഗീത സംവിധായകന്‍ ബിജിപാലുമായുള്ള വിവാഹം നടന്നത്.



2002ലായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. കലാരംഗത്തുള്ളവര്‍ എന്ന വിധത്തില്‍ സന്തോഷ പൂര്‍വ്വവമായിരുന്നു ഇവരുടെ ജീവിതം. ഭര്‍ത്താവിന് താങ്ങും തണലുമായി അവര്‍ എപ്പോഴും ഒപ്പം നിന്നു. ഒട്ടനവധി ആല്‍ബങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ബിജിപാലിന്റെ പല ആല്‍ബങ്ങളിലും ശാന്തിയായിരുന്നു പ്രധാന കഥാപാത്രം. ശാന്തിയെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത 'സകല ദേവ നുതെ', എന്ന ആല്‍ബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഎസിനെ കുറിച്ചുള്ള ആല്‍ബവും ഏറെ ശ്രദ്ധ നേടിയിരുന്നു.

കയ്യൂരുള്ളൊരു സമര സഖാവിന്... എന്നു തുടങ്ങുന്ന 'സമര സഖാവിന്' എന്ന ആല്‍ബവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയപ്പോള്‍ ആ ആല്‍ബത്തിലും ശാന്തിയുടെ സാന്നിധ്യമുണ്ടായിരുന്നു. ശാന്തി മോഹന്‍ദാസ് അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. നൃത്തം പഠിപ്പിച്ചിരുന്നു. അറിയപ്പെടുന്ന നര്‍ത്തകിയായ ശാന്തി മോഹന്‍ദാസ് നൃത്താധ്യാപികയുമായിരുന്നു. നിരവധി കുട്ടികളാണ് ശാന്തി മോഹന്‍ദാസിന് കീഴില്‍ നൃത്തം അഭ്യസിച്ചിരുന്നത്. 



ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 38 വയസായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശാന്തി വീട്ടിനകത്ത് വീണത്. പരിക്കേറ്റ ശാന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശാന്തിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (5 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (2 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (5 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends