Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പലവട്ടം പറഞ്ഞതാ അവളോട് വരരുതെന്ന്... പക്ഷെ വന്നു കഴിഞ്ഞപ്പോഴോ; ആലുവ ജയിലിലെ കൂടിക്കാഴ്ച്ച വല്ലാത്തൊരനുഭവമായി

02 SEPTEMBER 2017 10:03 PM IST
മലയാളി വാര്‍ത്ത

കാവ്യ മാധവനോട് പലവട്ടം പറഞ്ഞതാ ജയിലില്‍ വന്ന് കാണരുതെന്ന്. പക്ഷെ കാവ്യ കേട്ടില്ല. അച്ഛനോടും മീനാക്ഷിയോടും ഒപ്പം അവളെത്തി. പക്ഷെ വന്നപ്പോഴോ പിടിച്ചു നില്‍ക്കാനായില്ല.

നടിയെ ആക്രമിച്ച കേസിലെ ആസൂത്രകയായ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് കാവ്യ ദിലീപിനെ കണ്ടത്. ഭര്‍ത്താവിനെ ഏത് വിധേനയും കാണണം എന്ന ആഗ്രഹം അവര്‍ തുറന്നു പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്. ഇക്കാര്യം അച്ഛനെയും അറിയിച്ചതോടെ ഇന്ന് കാവ്യ ആലുവ ജയിലില്‍ എത്തിയത്. എന്നാല്‍, തന്നെ കാണാന്‍ വരേണ്ടെന്നായിരുന്നു ദിലീപ് നേരത്തെ കാവ്യയോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ ജയില്‍ ജീവിതം നീളുമെന്ന് ഉറപ്പായതോടെയാണ് കാവ്യ ആലുവ ജയിലില്‍ എത്തിയത്.

ജയിലില്‍ എത്തിയ കാവ്യ മാധവന് ദിലീപിനെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു. 56 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കാവ്യ അവസാനമായി ഭര്‍ത്താവിനെ കണ്ടത്. വീട്ടില്‍ നിന്നും ചോദ്യം ചെയ്യലിനായി കൊണ്ടുപോയ ദിലീപിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ആയിരുന്നു.

ആലുവ ജയിലില്‍ കഴിയുന്ന താരത്തെ കാണാന്‍ കാവ്യ ആദ്യമായാണ് എത്തിയത്. മുമ്പ് അമ്മ വന്നപ്പോള്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു ദിലീപുമായുള്ള കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍, ഇത്തവണ കുറച്ചു കൂടി മുന്‍കരുതല്‍ ജയില്‍ അധികൃതര്‍ കൈക്കൊണ്ടു. കാവ്യക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയും മകളും എത്തുമ്പോള്‍ കാണാന്‍ വേണ്ടി ജയിലിലെ പ്രത്യേക ഇടം ഒരുക്കി.

ഇവിടെ വച്ചായിരുന്നു ദിലീപ് കാവ്യയെ കണ്ടത്. ദിലീപിനെ കണ്ട മാത്രയില്‍ കാവ്യ പൊട്ടിക്കരഞ്ഞു. എന്നാല്‍ അക്ഷോഭ്യനായി കാര്യമായ ഭാവവ്യത്യാസങ്ങളില്ലാതെയാണ് ദിലീപ് നിലകൊണ്ടതെന്ന് ജയില്‍ അധികൃതര്‍ നല്‍കിയ വിവരം. കാവ്യയുട അച്ഛന്‍ മാധവനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, ജയില്‍ അധികൃതരെ പോലും ഞെട്ടിച്ചത് മീനാക്ഷിയായിരുന്നു. അച്ഛനെ കണ്ടപ്പോഴും കാവ്യ വികാരനിര്‍ഭരമായി പ്രതികരിച്ചപ്പോഴും കാര്യമായ ഭാവമാറ്റങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചത്. അച്ഛനോട് കാര്യങ്ങള്‍ തിരക്കിയും അച്ഛന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മീനാക്ഷി കാര്യങ്ങള്‍ കൂളായി കൈകാര്യം ചെയ്തു.

അതേസമയം മീനാക്ഷി അച്ഛനെ കാണുന്നത് ഇതാദ്യമായല്ലെന്ന വിവരവും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അച്ഛനെ കാണാന്‍ മീനാക്ഷി എത്തിയത്. മുമ്പ് മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ ജയിലില്‍ എത്തി മീനാക്ഷി അച്ഛനെ കണ്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പള്‍സര്‍ സുനി കാവ്യയുടെ പേര് പറയുകയും ഇതിന് ഉഭോത്ഭലകമായ തെളിവുകള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ കാണാന്‍ എത്തിയത് എന്നത് കേസിന് പുതിയ മാനം നല്‍കുന്നുമുണ്ട്.

അതേസമയം കാവ്യയ്ക്ക് കാണാന്‍ അവസരം ഒരുക്കിയതില്‍ നാദിര്‍ഷായുടെ ഇടപെടലും നിര്‍ണായകമായെന്നാണ് അറിയുന്നത്. കാവ്യ ജയിലില്‍ വരേണ്ടെന്ന നിലപാടിലായിരുന്നു ദിലീപ്. ഈ നിലപാട് തിരുത്തുന്നതിനായാണ് കാവ്യ എത്തും മുമ്പ് ഉറ്റചങ്ങാതി കൂടിക്കാഴ്ച്ചക്ക് എത്തിയതും. നാദിര്‍ഷാ ജയിലില്‍ എത്തി കാര്യങ്ങള്‍ ബോധിപ്പിച്ച ശേഷമാണ് എങ്കില്‍ വന്നോട്ടെ എന്ന നിലപാടിലേക്ക് ദിലീപും എത്തിയത്. ഇതോടെയാണ് ഇന്ന് അപ്രതീക്ഷിതമായി കുടുംബം ആലുവ ജയിലില്‍ എത്തിയത്.

കാവ്യയും മീനാക്ഷിയും ജയിലില്‍ എത്തുന്നതിന് മുമ്പ് തന്നെ അങ്കമാലി കോടതി ദിലീപിന്റെ ശ്രാദ്ധത്തിനായി ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ അനുമതി നല്‍കിയെങ്കിലും പുറത്തിറങ്ങിയാല്‍ കുടുംബത്തെ കാണാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. മാത്രമാല്ല, കഴിഞ്ഞ വര്‍ഷം അച്ഛന് ശ്രാദ്ധം അര്‍പ്പിക്കാത്ത ദിലീപ് ഇത്തവണ അതിന് വേണ്ടി കോടതിയെ സമീപിച്ചതിന്റെ ഉദ്ദേശ്യവും സംശയമാണെന്ന വാദം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു കാവ്യയും മീനാക്ഷിയും ജയിലില്‍ എത്തിയതും.

മുമ്പ് മീനാക്ഷി അച്ഛനെ കാണാന്‍ എത്തിയതു പോലെ മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാം എന്ന ധാരണ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ആ നീക്കം പാളി. കാവ്യ ജയിലില്‍ എത്തുന്നു എന്ന വിവരം ന്യൂസ് 18 ലേഖകന്‍ അറിഞ്ഞതോടെ രഹസ്യമായി കൂടിക്കാഴ്ച്ച നടത്താനുള്ള നീക്കം പൊളിയുക ആയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ പള്‍സര്‍ സുനി പറഞ്ഞ മാഡത്തെ കുറിച്ച് കാവ്യയോട് ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ നില്‍ക്കാതെ മടങ്ങുകയാണ് കാവ്യ ചെയ്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (5 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (2 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (5 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends