Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വീട്ടിലെ ചേച്ചിയെ കുറിച്ച് പാര്‍വതിയുടെ തുറന്നു പറച്ചില്‍ 

03 OCTOBER 2017 01:31 PM IST
മലയാളി വാര്‍ത്ത

മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച് അവരെ ഉയരങ്ങളിലെത്തിക്കാന്‍ പാടുപെടുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഉദാഹരണം സുജാതയിലെ മഞ്ജുവാര്യര്‍ അഭിനയിച്ച കഥാപാത്രം. ആ ചിത്രം കണ്ട ശേഷം സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് നടി പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലാവുകയാണ്. കുറിപ്പിനൊപ്പം അവരുടെ ഒരു ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തു.

സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വതിയുടെ വാക്കുകള്‍

അഭിമാനത്തോടെ തന്നെ പറയട്ടെ ചാര്‍ളിയുടെ നിര്‍മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്നൊരുക്കിയ ഉദാഹരണം സുജാത എന്ന ചിത്രം മികച്ച ടീമിന്റേതാണ്. മികച്ച സംവിധായകനും അഭിയപ്രതിഭകളുമുള്ള ഈ ചിത്രം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. മക്കളെ വീട്ടു ജോലിക്കയയ്ക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല. അവരെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. താന്‍ സഹിച്ചതുപോലെയുള്ള കഷ്ടപ്പാടുകള്‍ മക്കള്‍ ഒരിക്കലും സഹിക്കരുതെന്ന് അവര്‍ക്കാഗ്രഹമുണ്ട്. വളരെയധികം ശാരീരികാധ്വാനമുള്ള ജോലിയാണ് വീട്ടുജോലി.

സ്വപ്നം കണ്ട നിലയിലേക്കു മക്കളെ എത്തിക്കാനാണ് ചേച്ചി ഈ കഷ്ടപ്പാടുകളൊക്കെ സഹിക്കുന്നത്. ഒന്നിനും പരാതി പറയാതെ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ച് അവര്‍ വളരെ ആത്മാര്‍ത്ഥതയോടെയാണ് ജോലിചെയ്യുന്നത്. മക്കള്‍ സര്‍ക്കാര്‍ ജോലിക്കാരാവണമെന്നതാണ് ചേച്ചിയുടെ ഏറ്റവും വലിയ മോഹം. അമ്മയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞു വളരുന്ന മക്കള്‍ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.

ജോലിയിലുള്ള ചേച്ചിയുടെ മികവു തന്നെയാണ്. എന്റെ ജോലിയും നന്നായി ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. അവര്‍ എന്റെ വീട് വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നു. ഇടയ്‌ക്കൊക്കെ എനിക്കു ഭക്ഷണമുണ്ടാക്കിത്തരുന്നു. അതുകൊണ്ടൊക്കെയാണ് എന്റെ ജോലി കൃത്യമായി ചെയ്യാന്‍ എനിക്കു സാധിക്കുന്നത്. എനിക്ക് ചേച്ചിയോട് ഒരുപാടു നന്ദിയുണ്ട്. അവരെപ്പോലെയുള്ള സ്ത്രീകളെയും അവരുടെ മനശ്ശക്തിയെയും ഞാന്‍ ബഹുമാനിക്കുന്നു. നിങ്ങളുടെ വീട്ടിലെ സുജാതമാരെക്കുറിച്ചറിയാന്‍ എനിക്കു താല്‍പര്യമുണ്ടെന്നും എന്റെ സുജാത ഉദാഹരണം സുജാത എന്ന ഹാഷ് ടാഗോടെ സ്വന്തം വീട്ടിലെ സുജാതമാരുടെ കഥ പങ്കുവെയ്ക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് പാര്‍വതി. ചേച്ചിയെക്കുറിച്ച് ഞാന്‍ കുറിപ്പു പോസ്റ്റ് ചെയ്തതറിഞ്ഞ് അവര്‍ മക്കള്‍ക്കൊപ്പം പോയി ഈ ചിത്രം കണ്ടുവെന്നും പറഞ്ഞുകൊണ്ടാണ് പാര്‍വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (18 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (35 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (43 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

Malayali Vartha Recommends