Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ജഡ്ജിയമ്മാവന്‍ മുതല്‍ അന്തോണീസ് പുണ്യാളന്‍ വരെ കയറിയിറങ്ങിയപ്പോഴും ദിലീപിന് തുണയായത് കാവ്യയുടെ മൂകാംബിക ദേവി

03 OCTOBER 2017 10:18 PM IST
മലയാളി വാര്‍ത്ത

ഒരാപത്ത് വരുമ്പോഴാണ് ശരിക്കും ദൈവത്തിനെ അറിയുന്നത്. അതുപോലെയാണ് ദിലീപിന്റെ കുടുംബത്തിന്റേയും അവസ്ഥ. കാവ്യയും കുടുംബവും ചെയ്യാത്ത പൂജകളില്ല. കുടുംബാംഗങ്ങളുടെ പൂജയെ കൂടാതെ ആരാധകരുടേയും പ്രാര്‍ത്ഥനയും നേര്‍ച്ചയും വഴിപാടും നാടുമുഴുവനുമുള്ള ആരാധനാലയങ്ങളില്‍ നടത്തപ്പെട്ടു. ദിലീപ് ഓരോ തവണയും ജാമ്യാപേക്ഷ നല്‍കുമ്പോള്‍ ആരാധകര്‍ പ്രാത്യേക പ്രാര്‍ത്ഥനയുമായി ആരാധനാലയങ്ങളില്‍ എത്തി.

ദിലീപിന്റെ സമയദോഷം മാറിയതായി ഒരു ജ്യോത്സനും കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. കോട്ടയം നാഗമ്പടത്തുള്ള സെന്റ് ആന്റണീസ് സുവിശേഷ പള്ളിയിലും ദിലീപിനായി പ്രത്യേക കുര്‍ബാന അര്‍പ്പിക്കപ്പെട്ടിരുന്നു എന്നും പിന്നീട് അറിവായി. ദിലീപിന് നീതികിട്ടാന്‍ ഒരു കുടുംബമാണ് ഈ ദേവാലയത്തില്‍ പണം അടച്ച് കുര്‍ബാന നടത്തിയത്.

ആരാധകരുടേയും കുടുംബാംഗങ്ങളുടേയുമൊക്കെ നിരന്തരമായ പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ മൂ#ാ#ംബികാ ദേവിയാണ് വിളി കേട്ടതെന്നാണ് കാവ്യയുടെ വിശ്വാസം. മൂകാംബിക ദേവിയുടെ വലിയ ആഘോഷമാണ് പൂജവയ്പ്പ്. അന്ന് തന്നെ പ്രത്യേക വഴിപാടും നടത്തിയികുന്നു. അതു കഴിഞ്ഞാണ് ദിലീപിന് ജാമ്യം കിട്ടിയത്.

പൊന്‍കുന്നത്തെ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തിലും വഴിപാട് നടത്തിയിരുന്നു. കള്ളന്മാര്‍ക്കും ക്രിമിനലുകള്‍ക്കും കേസില്‍പ്പെട്ടവര്‍ക്കും വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവരുമാണ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ എത്താറുള്ളത്. ഈ അമ്പലത്തില്‍ എത്തിയാല്‍ കേസുകളില്‍ വിജയിക്കാനാകുമെന്നാണ് വിശ്വാസം. ക്രിമിനല്‍ കേസില്‍ പെട്ടവരും വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ടവരും കേസുകളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരും പൊലീസുദ്യോഗസ്ഥന്മാരും ഒക്കെയാണ് ഈ അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നത്. അമ്പലത്തിലെ പ്രതിഷ്ഠയുടെ പേരാണ് ജഡ്ജിയമ്മാവന്‍. പത്തനംതിട്ട ജില്ലയില്‍ റാന്നി മണിമല പൊന്‍കുന്നം റൂട്ടിലാണ് ജഡ്ജിയമ്മാവന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കാവുംഭാഗം ചെറുവള്ളി മേജര്‍ ദേവീക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠയാണ് ജഡ്ജി അമ്മാവന്റേത്.

ക്രിക്കറ്റ് വാതുവെയ്പ്പ് കേസില്‍പെട്ട ശ്രീശാന്ത് ജഡ്ജിയമ്മാവനെ തൊഴുത് വഴിപാട് നടത്തി. പിറ്റേദിവസമാണ് കേസില്‍ ജാമ്യം ലഭിക്കുന്നതെന്നാണ് മോഹനദാസന്‍ പറയുന്നത്. സോളാര്‍കേസില്‍പ്പെട്ട ശാലൂമേനോന്‍, പ്രിയദര്‍ശനുമായി വിവാഹമോചനക്കേസ് നടക്കുന്ന സമയത്ത് ഭാര്യ ലിസി തുടങ്ങീ ഒട്ടേറെ പ്രമുഖര്‍ ജഡ്ജിയമ്മാവനെ തൊഴാനെത്തിയിട്ടുണ്ട്. ഇവര്‍ക്കു പിന്നാലെയാണ് ദിലീപിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനായി സഹോദരന്‍ അനൂപും ബന്ധുക്കളും ജഡ്ജിയമ്മാവനെ തേടിയെത്തിയത്. അല്പം താമസിച്ചെങ്കിലും ദിലീപും പുറത്തിറങ്ങിയതാണ് വിശ്വാസങ്ങള്‍ക്ക് ബലമേകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (18 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (35 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (43 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

Malayali Vartha Recommends