മഞ്ജുവിനെ കരയിപ്പിച്ച ആ നടന്‍?

മഞ്ജുവിന്റെ രണ്ടാം വരവ് മലയാളികള്‍ക്ക് ഏറെ സന്തോഷം നിറഞ്ഞതായിരുന്നു. നടിയുടെ അഭിനയം തന്നെയാണ് അതിന് കാരണം. ഏറെ കാലം സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും മഞ്ജു എന്ന നടിയെ ആരും മറന്നില്ല. അതുകൊണ്ട് തന്നെയാണ് അവരുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷിച്ചതും. പെട്ടെന്ന് ഇമോഷണലാകുന്നയാളാണ് മഞ്ജുവെന്ന് അടുത്തറിയാവുന്നവര്‍ പറയും. ഒരു സിനിമയില്‍ വളരെ ഇമോഷണലായി ഒരു രംഗം സിനിമയില്‍ കണ്ടാല്‍ പോലും കരയും.
അങ്ങനെ സുരാജ് വെഞ്ഞാറമൂട് മഞ്ജുവിനെ കരയിപ്പിച്ചിട്ടുണ്ട്. കോമഡി സൂപ്പര്‍ നൈറ്റില്‍ വന്നപ്പോഴാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. കൂടെ അഭിനയിച്ചപ്പോള്‍, ആരുടെയെങ്കിലും അഭിനയം അത്ഭുതപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു മഞ്ജു.
മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ പേരും മഞ്ജു പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കണ്ടിട്ടാണ് താന്‍ കരഞ്ഞത് എന്ന് മഞ്ജു പറഞ്ഞു. ഇക്കാര്യം സുരാജിനോട് തന്നെ പറഞ്ഞിട്ടുമുണ്ടത്രെ. ആ രംഗത്ത് കരയില്ല എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
മനസ്സുകൊണ്ട് കരയില്ല എന്നുറപ്പിച്ചിട്ടാണ് കണ്ടത്. പക്ഷെ സുരാജിന്റെ അഭിനയം കണ്ടപ്പോള്‍ കരഞ്ഞു പോയി എന്ന് മഞ്ജു പറഞ്ഞു. കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ് മഞ്ജുവും സുരാജും ഒന്നിച്ചഭിനയിച്ചത്. ഈ ചിത്രത്തിലും വളരെ സീരിയസ് കഥാപാത്രമാണ് സുരാജ് ചെയ്തത്.
https://www.facebook.com/Malayalivartha


























