ഒരു ലെന്‍സു കാരണം പൃഥ്വിരാജ് പത്തു തവണ ബൈക്കില്‍ നിന്നു വീണു

പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമകളില്‍ പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സംവിധായകര്‍ക്ക് ഉപയോഗപ്രതമാണ്. നമ്മള്‍ ഏതെങ്കിലും കാര്യത്തില്‍ ആശങ്കയില്‍ നില്‍ക്കുകയാണെങ്കില്‍ പൃഥ്വിയുടെ ചെറിയ അഭിപ്രായങ്ങള്‍ മതിയാകും ശരിയാകാനെന്ന് സംവിധായകന്‍ ജീത്തു ദാമോദരന്‍ പറയുന്നു.
ഈ വര്‍ഷം റിലീസായ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ആദം ജോണ്‍. സ്‌കോട്ട്‌ലാന്റ് പശ്ചാത്തലമാക്കി എടുത്ത ചിത്രത്തിനു മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഛായാഗ്രഹണ മികവ് ഏറെ പ്രേക്ഷക പ്രശംസ നേടിരുന്നു. വിദഗ്ധര്‍ പലരും അതിഗംഭിരം എന്നാണു വിലയിരുത്തിയത്.
ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ജീത്തു ദാമോദരന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആ സംഭവം പറയുന്നത്. പത്തുതവണ ഒരു സീന്‍ ഷൂട്ട് ചെയ്തിട്ടും ശരിയാകാത്തതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് ലെന്‍സിന്റെ കുഴപ്പമാണ് എന്ന തിരിച്ചറിയുന്നത്. അപ്പോഴും പൃഥ്വി ക്ഷമയോടെ അടുത്ത ലെന്‍സ് ഇട്ട് ഷൂട്ടു തുടരാം എന്നുപറയുകയായിരുന്നു.
ഓരോ രംഗത്തിനു മുമ്പും അദ്ദേഹം ആ സീനില്‍ ഏതു ലെന്‍സാണ് ഉപയോഗിക്കുന്നത് ഏത് ആംഗിളിലാണ് ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. പലപ്പോഴും അദ്ദേഹം തന്നെ ഫോക്കസ് പോയിന്റുകള്‍ കൃത്യമായി പറഞ്ഞു തരും. ചിത്രത്തില്‍ പൃഥ്വി ബൈക്കില്‍ വരുന്ന രംഗം എത്ര തവണ ചെയ്തിട്ടും ഫോക്കസ് കൃത്യമാകുന്നില്ല.
എന്നാല്‍ പൃഥ്വി വളരെ സംയമനത്തോടെ വീണ്ടും വീണ്ടും അഭിനയിച്ചു കൊണ്ടെ ഇരുന്നു. ഒടുവിലാണ് മനസിലായത് എന്റെ ക്യാമറയില്‍ ഉപയോഗിച്ചിരുന്ന ലെന്‍സിന്റെ തകരാറു കൊണ്ടാണു കൃത്യമായ ഫോക്കസ് കിട്ടാതിരുന്നത് എന്ന്. ഇത് പൃഥ്വിയോടു പറഞ്ഞപ്പോള്‍ നമ്മുക്ക് മറ്റൊരു ലെന്‍സ് ഇട്ട് ഷൂട്ടു തുടരാം എന്നാണ് പൃഥ്വി പറഞ്ഞത് എന്നും ജീത്തു ദാമോദരന്‍ പറയുന്നു.
https://www.facebook.com/Malayalivartha


























