ജീന്‍പോളും ശ്രീനാഥും രക്ഷപ്പെട്ടു...നടിക്ക് പരാതിയില്ല

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായ സമയത്ത് തന്നെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമായിരുന്നു ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരായ പരാതി. പ്രമുഖ സംവിധായകനും നടനുമായ ലാലിന്റെ മകനും യുവസംവിധായകനുമായ ജീന്‍പോളിനെതിരെ യുവനടി പരാതിയുമായി രംഗത്തെത്തിയതും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.
ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നല്‍കിയില്ലെന്നുമായിരുന്നു ഹണി ബീ ടൂവില്‍ അഭിനയിക്കാനെത്തിയ യുവനടി പരാതിപ്പെട്ടത്. പിന്നീട് ലൈംഗിക ചുവയോടെയുള്ള സംസാരമെന്ന ഭാഗം ഉഴിവാകുകയും പ്രതിഫലം നല്‍കിയില്ലെന്നത് മാത്രമായി പരാതി മാറുകയും ചെയ്തു. സംഭവം കേരളമാകെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ജീന്‍പോളും ശ്രീനാഥും പ്രതികളായുള്ള കേസിലെ നടപടികള്‍ അവസാനിച്ചിരിക്കുകയാണ്. പരാതിയില്ലെന്ന് നടി കോടതിയെ അറിയച്ചതോടെയാണ് കേസ് ഒത്തുതീര്‍പ്പിലേക്കെത്തിയത്. എഫ്‌ഐആര്‍ അടക്കമുള്ള എല്ലാ നടപടികളും കഴിഞ്ഞ ദിവസം കോടതി ഉത്തരവ് ലഭിച്ചതോടെ പൊലീസ് റദ്ദാക്കിയിട്ടുണ്ട്. എന്തായാലും കേസ് ഒത്തുതീര്‍പ്പിലായത് ജീന്‍പോളിനെയും ശ്രീനാഥിനെയും സംബന്ധിച്ചടുത്തോളം വലിയ ആശ്വാസമാണ്.
https://www.facebook.com/Malayalivartha


























