മമ്മൂട്ടിക്കെതിരെ ശബ്ദമുയര്‍ത്തി.... പാര്‍വതിയെ ഇനി മലയാള സിനിമയ്ക്ക് വേണ്ട

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിയേും ഗീതു മോഹന്‍ദാസിനുമെതിരെ താരസംഘടന. പാര്‍വതിയും ഗീതുവും ഉള്‍പ്പെടുന്ന വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയുമായി താരസംഘടനയായ അമ്മ സഹകരിക്കാത്തതാണ് ഇവരുടെ പ്രകോപനത്തിന് കാരണമെന്നും ഒരു വിഭാഗം പറയുന്നു.
അമ്മ ജനറല്‍ സെക്രട്ടി കൂടിയായ മമ്മൂട്ടിക്കെതിരെയാണ് പാര്‍വതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനുമായി സഹകരിക്കാന്‍ വിരലിലെണ്ണാവുന്ന നടിമാര്‍ മാത്രമേ തയ്യാറായിട്ടുള്ളൂ. അമ്മയെ ഭയന്നിട്ടാണ് മറ്റ് നടിമാര്‍ സഹകരിക്കാത്തതെന്നാണ് വനിതാ സംഘടനാ ഭാരവാഹികളുടെ വിമര്‍ശനം. ഇതാണ് ഇവരുടെ വിമര്‍ശനത്തിന് കാരണമെന്നാണ് അമ്മയിലെ താരങ്ങളുടെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ പാര്‍വതിയെ ഇനി മലയാള സിനിമയില്‍ സഹകരിപ്പിക്കാതിരിക്കാനാണ് നീക്കം.
പാര്‍വതിയെ അധികം സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കാന്‍ നിര്‍മ്മാക്കളും സംവിധായകരും താരങ്ങളും ഉള്‍പ്പെടുന്ന വന്‍ വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് കൂടിയായ സംവിധായകന്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ദുല്‍ഖര്‍ സല്‍മാനും സഹകരിച്ചേക്കില്ലെന്നാണ് സൂചനകള്‍. മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. പാര്‍വതിയെ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുവ നടനെ നായകനാക്കി പ്രമുഖ നിര്‍മ്മാതാവ് നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്ന് പാര്‍വതിയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha






















