Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

മമ്മൂട്ടി ആരാധകര്‍ ആഞ്ഞടിക്കുമ്പോഴും മനസ് തുറന്ന് വീണ്ടും പാര്‍വതി

19 DECEMBER 2017 10:16 AM IST
മലയാളി വാര്‍ത്ത

ഒരുവശത്ത് മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്കെതിരെ ആക്രമണം നടത്തുമ്പോഴും തന്റെ നിലപാട് വിശദീകരിച്ച് പാര്‍വതി. ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. പലരും തന്നെ അഹങ്കാരിയായി കണ്ടു തുടങ്ങിയത് അഭിനയിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് കാണണമെന്ന് പറഞ്ഞപ്പോഴാണെന്നും പാര്‍വതി തുറന്നു പറഞ്ഞു. താന്‍ പീഡിപ്പിക്കപ്പെട്ട വിവരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞാല്‍ ഞാന്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മറ്റുള്ളവര്‍ മാളത്തിലൊളിക്കുമെന്നും പാര്‍വതി വ്യക്തമാക്കി.

കാലഘട്ടമാണ് തന്റെ തന്റേടിയാക്കിയതും വായാടിയാക്കിയതുമെന്നാണ് പാര്‍വതി തുറന്നു പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വായാടിയൊന്നുമായിരുന്നില്ല. എന്നാല്‍ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒരായിരം ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് പാര്‍വതി പറഞ്ഞു. ഒരുകാലത്ത് മലയാളത്തില്‍ നിന്ന് എനിക്ക് നിരവധി സിനിമകള്‍ ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ അവര്‍ അഹങ്കാരിയായി കണ്ടു. കലയെ സ്‌നേഹിക്കുന്നവരെ ആര്‍ക്കും തടയാനാകില്ല. കലയേയും. നിങ്ങള്‍ക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാന്‍ സാധിക്കും പാര്‍വതി ചോദിച്ചു.

വിമന്‍ ഇന്‍ കളക്ടീവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പാര്‍വതി സംസാരിച്ചു. പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കില്‍ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിനന്ദിക്കുന്നു. ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയവരായിരിക്കും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ പിന്തുണയ്ക്കുന്ന ഒരു സംസ്‌കാരം നമ്മള്‍ ഇതുവരെ വളര്‍ത്തി എടുത്തിട്ടില്ല.

അതിജീവിച്ചവര്‍ എല്ലായ്‌പ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേര് പറയാന്‍ പലരും എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. അത് പുറത്തു പറഞ്ഞാല്‍ ഞാന്‍ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവര്‍ കര്‍ട്ടന് പിന്നില്‍ ഒളിക്കും. എന്റെ കൈയില്‍ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്നോട്ട് വന്ന് പറയണം. എങ്കില്‍ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച സ്ത്രീവിരുദ്ധ കഥാപാത്രത്തിനെതിരെയാണ് പാര്‍വതി വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ പാര്‍വതിയെ അധിക്ഷേപിച്ച് നിരവധി മമ്മൂട്ടി ആരാധകരാണ് രംഗത്ത് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (15 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (24 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (41 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (48 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends