Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

നിങ്ങളീ ചെയ്തതും സ്ത്രീവിരുദ്ധമല്ലേ? കസബയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ നിര്‍മാതാവ്

21 DECEMBER 2017 09:53 PM IST
മലയാളി വാര്‍ത്ത

കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ നിരീക്ഷണങ്ങള്‍ കേട്ടപ്പോള്‍ തനിക്ക് എഴുന്നേറ്റ് നിന്ന് കൂവാനാണ് തോന്നിയതെന്ന് നിര്‍മാതാവ് അഷ്‌റഫ് ബേഡി. മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ മറുപടിയായാണ് അഷ്‌റഫ് ബേഡി രംഗത്തെത്തിയിരിക്കുന്നത്.

കഥ പറയാന്‍ സംവിധായകന്‍ വി.എം വിനുവിനൊപ്പം പാര്‍വതിയെ കാണാന്‍ ചെന്ന തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളാണ് അഷ്‌റഫ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയായതിനാല്‍ അത്തരം കാഴ്ചപ്പാടുകളുള്ള നടിയെ തന്നെ നായികയായി വേണമെന്നതിനാലാണ് പാര്‍വതിയെ കാണാന്‍ പോയതെന്നും എന്നാല്‍ കഥ ഇഷ്ടപ്പെട്ടെങ്കില്‍ പോലും പ്രോജക്ടിന് ഗ്ലാമര്‍ കുറവാണെന്ന കാരണം കൊണ്ട് അവര്‍ ഈ ചിത്രം വേണ്ടെന്നു വച്ചെന്നും അഷ്‌റഫ് പറയുന്നു.

അഷ്‌റഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'പാര്‍വതി മാഡത്തിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് തന്നെ തുടങ്ങാം; ഓര്‍മയുണ്ടോ മാഡം ഈ മുഖം. ഓര്‍മ കാണില്ല. അതുകൊണ്ട് പേരു പറയാം. ഞാന്‍ അഷ്‌റഫ് ബെഡി. ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. ഒന്നര വര്‍ഷം മുന്‍പ് ഞാനും വി.എം.വിനു എന്ന സംവിധായകും കൂടി പാര്‍വതി മാഡത്തിനെ കാണാന്‍ എറണാകുളത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വന്നിരുന്നു. കാണാന്‍ എന്നു പറഞ്ഞാല്‍, കഥ പറയാന്‍.

നായികാ പ്രാധാന്യമുള്ള സിനിമ. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന സിനിമ. അതുകൊണ്ടുതന്നെ അത്തരം കാഴ്ചപ്പാടുള്ള ഒരു നടിയായിരിക്കണം പ്രധാനവേഷം ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. പാര്‍വതിയുടെ നിരവധി അഭിമുഖങ്ങള്‍ കാണുകയും വായിക്കുകയും ചെയ്തിട്ടുള്ള ഞങ്ങള്‍ക്ക് മറ്റൊരാളെ ആലോചിക്കേണ്ടിവന്നില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുഖാന്തിരം അപ്പോയിന്റ്‌മെന്റ് വാങ്ങി. ദോഷം പറയരുതല്ലോ. പറഞ്ഞ സ്ഥലത്ത്പറഞ്ഞ സമയത്തുതന്നെ വിന്നിരുന്ന് പാര്‍വതി കഥ കേട്ടു. കഥ അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.സിനിമയുടെ തിരക്കഥാകൃത്തായ എന്റെ ഭാര്യ യോട് അഭിനന്ദനം അറിയിക്കാനും പറഞ്ഞു.

എങ്കിലും അവര്‍ ഇതിന്റെ ഭാഗമാവാന്‍ തല്‍പര്യപ്പെട്ടില്ല കാരണം ഞങ്ങളുടെ പ്രോജക്ടിന് ഗ്ലാമര്‍ കുറവായിരുന്നു. സംവിധായകന്‍ സീനിയര്‍ തലമുറയില്‍പ്പെട്ടയാള്‍. പോരാത്തതിന് നായികയ്ക്ക് 13 വയസ് പ്രായമുള്ള ഒരു മകളുമുണ്ട്. എങ്ങനെ അഭിനയിക്കും. പാര്‍വതി കണ്‍ഫ്യൂഷനിലായി. കഥയുടെ വര്‍ത്തമാനകാല പ്രാധാന്യം ഞങ്ങള്‍ വിവരിച്ചുകൊടുത്തു. കഥാപാത്രത്തിന്റെ അഭിനയസാധ്യത പറഞ്ഞുകൊടുത്തു. പാര്‍വതിയുടെ കഴിവിനെപ്പറ്റിയോ ജനപ്രീതിയെപ്പറ്റിയോ ഞങ്ങള്‍ക്ക് സംശയമില്ലാതിരുന്നതുകൊണ്ട് ഞങ്ങള്‍ വീണ്ടും അവരെ നിര്‍ബന്ധിച്ചു. പക്ഷേ, അവര്‍ വഴങ്ങിയില്ല.

സിനിമാരംഗത്തെ മറ്റു ചിലര്‍ പറഞ്ഞാണ് അറിഞ്ഞത് ഇത്തരം ചിത്രങ്ങളിലൊന്നും മുഖ്യധാരാനായികമാര്‍ അഭിനയിക്കില്ലെന്ന്. ന്യൂജന്‍ സംവിധായകന്മാര്‍ തന്നെ സംവിധാനം ചെയ്യണം. മിനിമം അഞ്ചുകോടിയെങ്കിലും ബജറ്റ് വേണം. കഥയല്ല, ഇത്തരം ഘടകങ്ങളൊക്കെ നോക്കിയാണത്രേ നടിമാര്‍ പടം സെലക്ട് ചെയ്യുന്നത്. പിന്നീട് ഭാമയെ നായികയാക്കി ഞങ്ങള്‍ ആ സിനിമ സാക്ഷാത്കരിച്ചു. ചിത്രത്തിന്റെ പേര് മറുപടി.

കഴിഞ്ഞ ഫെബ്രുവരി അവസാനം മലയാളത്തിലെ ഒരു നടി അതിക്രൂരമായി തെരുവില്‍ ആക്രമിക്കപ്പെട്ടു. ഈ സമയത്ത് ചലച്ചിത്രമേഖലയിലെ ചില സ്ത്രീ സുഹൃത്തുക്കള്‍ എന്നെ വിളിച്ച് മറുപടിയെപ്പറ്റി സംസാരിച്ചു. ഭാഗ്യലക്ഷ്മിയെപ്പോലെയുള്ളവര്‍ ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിന്റെ ക്ലിപ്പിങ് ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തു.

വര്‍ത്തമാനകാല മലയാളി സമൂഹത്തില്‍ സ്ത്രീ എങ്ങനെയൊക്കെ ആക്രമിക്കപ്പെടുന്നുഅവഹേളിക്കപ്പെടുന്നുഎന്നുള്ള ചോദ്യം തന്നെയായിരുന്നു മുറുപടി എന്ന ചിത്രം ഉയര്‍ത്തിയത്.

കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി പാര്‍വതി നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. സത്യത്തില്‍ എനിക്ക് എഴുന്നേറ്റ് നിന്ന് ഉറക്കെ കൂവാനാണ് തോന്നിയത്. അഭിമുഖത്തിലും പത്രസമ്മേളനത്തിലും കയറിയിരുന്ന് വലിയ ഡയലോഗ് കാച്ചാന്‍ എളുപ്പമാണു. പക്ഷേ, ജീവിതത്തില്‍ അതൊന്ന് നടപ്പാക്കി കാണിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാ. 36 വര്‍ഷത്തിനിടയില്‍ മമ്മൂട്ടി ചെയ്ത എത്രയെത്ര മാതൃകാ കഥാപാത്രങ്ങളെ അവഗണിച്ചുകൊണ്ടാണ് പാര്‍വതി സംസാരിച്ചത്. സ്ത്രീകളും കുട്ടികളും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളുണ്ട് അതില്‍. മലയാള സിനിമയെ എത്രയോ വട്ടം രാജ്യാന്തരതലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോയിട്ടുണ്ട് ഈ മഹാനടന്‍.

ഒരു സ്ത്രീ തിരക്കഥ രചിച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ എന്ന ഒറ്റക്കാരണം മാത്രം മതിയായിരുന്നു മറുപടിയെ ഇവര്‍ക്ക് ഏറ്റെടുക്കാന്‍. ആദ്യം പൊളിച്ചെഴുതേണ്ടത് നാളിതുവരെയായി നമ്മുടെ സമൂഹം പിന്തുടരുകയും പരിക്കുപറ്റാതെ സൂക്ഷിക്കുകയും ചെയ്യുന്ന സ്ത്രീ ബിംബത്തെയാണ്. അതിനെ പുനര്‍നിര്‍മിക്കുമ്‌ബോഴേ പുരുഷന്റെ അധികാരരൂപകങ്ങള്‍ ഓരോന്നോരോന്നായി അഴിഞ്ഞുവീഴൂ. ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാത്തതിലോ അതല്ലെങ്കില്‍ എല്ലാ സ്തീപക്ഷ സിനിമയില്‍ അഭിനയിക്കണമെന്നോ എന്നല്ല ഞാന്‍ പറയുന്നത് മറിച്ച് ഒരു സിനിമയില്‍ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗാണു സ്തീവിരുദ്ധമായിപ്പോയെതെങ്കില്‍ നിങ്ങളീ ചെയ്തതും സ്തീവിരുദ്ധമല്ലേ?'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (3 minutes ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (10 minutes ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (17 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (24 minutes ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (32 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (38 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (43 minutes ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (49 minutes ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (57 minutes ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (1 hour ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (2 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (2 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends