സിനിമാ നടിക്ക് പിന്നാലെ മറ്റൊരു യുവാവും കൂടി... എന്നെ തള്ളിപ്പറഞ്ഞ അതേ നാവ് കൊണ്ട് ഞാന്‍ പറയിപ്പിക്കും ഞാന്‍ നിങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്...

മലയാളത്തിന്റെ പ്രിയതാരം ജയന്റെ പിതൃത്വം അവകാശപ്പെട്ട് യുവാവ്. സിനിമസീരിയല്‍ നായിക ഉമ നായര്‍ ജയന്‍ തന്റെ വല്ല്യച്ഛനാണെന്ന് ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉമയ്ക്ക് മറുപടിയുമായി എന്നാല്‍ അങ്ങിനെ ഒരു ബന്ധുവിനെ അറിയില്ലെന്ന വാദവുമായി ജയന്റെ സഹോദരന്റെ മക്കളായ ലക്ഷ്മിയും ആദിത്യനും രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ജയന്‍ തന്റെ അച്ഛനാണെന്ന് പറഞ്ഞ തേവള്ളി പുത്തന്‍മഠം കുഴയില്‍ വീട്ടില്‍ മുരളീധരന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇനി ആരെങ്കിലും അച്ഛനാണെന്നോ വല്ല്യച്ഛനാണെന്നോ പറഞ്ഞ് വരുന്നവര്‍ക്കെതിരെ നിയനടപടി സ്വീകരിക്കുമെന്ന് ആദിത്യന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് മുരളി രംഗത്തെത്തിയത്.
മുരളിയുടെ പറയുന്നതിങ്ങനെ
ഞാന്‍ ജയന്റെ മകനാണെന്ന് പറഞ്ഞപ്പോള്‍ എന്റെ അച്ഛന്റെ വീട്ടുകാരായ പൊന്നച്ചന്‍ വീട്ടുകാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്റെ പേരില്‍ കേസ് കൊടുക്കാനോ തയാറായിട്ടില്ല. ഇതില്‍ നിന്നും മനസ്സിലാക്കാം, ഞാന്‍ പറഞ്ഞ കഥയില്‍ സത്യമുണ്ടെന്ന്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്. ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചു.
നിങ്ങളും നിങ്ങളുടെ കുടുംബവും ചേര്‍ന്ന് വലിയ സത്യത്തെ കുഴിച്ചു മൂടുകയാണ്.ഏതോ ഒരുത്തന്‍ എന്ന് നിങ്ങള്‍ പറഞ്ഞ അതേ നാവ് കൊണ്ട് ഞാന്‍ പറയിപ്പിക്കും ഇത് ഞങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്.
മക്കളേ, ആദിത്യ എന്തായാലും ഞാന്‍ നനഞ്ഞു, ഇനി കുളിച്ചേ കേറുന്നുള്ളൂ.
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലിചെയ്തു വരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കിയതെന്നുമായിരുന്നു വാദം. നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നതെന്ന് വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നല്‍കുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയന്‍ തന്റെ മകനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആ സമയത്ത് ജയന്‍ സിനിമയില്‍ ചുവടുറപ്പിച്ച് പ്രശസ്തനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറഞ്ഞിരുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണ് മരണം വരെ ജയന്‍ അവിവാഹിതനായി ജീവിച്ചത് എന്നായിരുന്നു തങ്കമ്മയുടെ വാദം.
25 വര്‍ഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോള്‍ ഒരിക്കല്‍ ജയന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ കൊല്ലം കോടതിയില്‍ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ അന്ന് ഓര്‍ത്തെടുത്തു പറഞ്ഞിരുന്നു. എസ്എസ്എല്‍സി ബുക്കില്‍ പിതാവിന്റെ പേര് കൃഷ്ണന്‍ നായര്‍ (ജയന്റെ യഥാര്‍ത്ഥ പേര്) എന്ന് മാറ്റിക്കിട്ടാനാണ് മുരളീധരന്‍ കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നത്. മുരളീധരന്‍ ജനിക്കുന്നതിനു മുമ്പ് വിവാഹബന്ധം ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ ആചാരിയുടെ പേരായിരുന്നു അതുവരെ എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയരുന്നത്.
ഇവിടുന്നും കുറേ നാളുകള്‍ക്ക് ശേഷമാണ് ജയന്‍ വല്ല്യച്ഛനാണെന്നും പറഞ്ഞ് പ്രശസ്ത നടി തന്നെ രംഗത്ത് വന്നത്. ഇതിന് മറുപടിയുമായി ജയന്റെ സഹോദര പുത്രി തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു.
ബന്ധങ്ങള്‍ ആരോപിക്കുമ്പോള്‍ അതിന് ക്ലാരിറ്റി ഉണ്ടാകണം. ഈ വീഡിയോ ഇടുന്നത് ആരെയും ഇന്‍സള്‍ട്ട് ചെയ്യാനല്ല. ഇക്കാര്യം എല്ലാവരും അറിയണം എന്ന് കരുതിയാണെന്നും ലക്ഷ്മി വീഡിയോയില്‍ പറയുന്നു. എന്നാല്‍ ലക്ഷ്മി ശ്രീദേവിക്ക് ചുട്ട മറുപടിയുമായി സീരിയല്‍ നടി ഉമ നായര്‍ രംഗത്ത് എത്തുകയായിരുന്നു. ഈ ലിങ്കില്‍ നോക്കിയാല്‍ എന്നെ അപമാനിച്ച വൃക്തിയുടെ വീഡിയോ കാണാം എന്ന് പറഞ്ഞാണ് ഉമ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























