ഇരയുടെ പേര് വെളിപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു... യുവതി ഉറച്ചുതന്നെ

നടന്‍ ഉണ്ണിമുകുന്ദനെതിരേ പരാതി നല്‍കിയ യുവതി ഉറച്ച് നില്‍ക്കുന്നു. യുവതിയോട് ഈമാസം 27നു നേരിട്ടു ഹാജരാകാന്‍ എറണാകുളം സി.ജെ.എം. കോടതിയുടെ നിര്‍ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ലൈംഗികാരോപണക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്റെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്ണയമെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രത്യേകം അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
കള്ളക്കേസില്‍ കുടുക്കി തന്റെ കരിയര്‍ നശിപ്പിക്കാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമമെന്നു ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. കേസ് നിയമപരമായി നേരിടാന്‍ തയാറായതുകൊണ്ടാണ് സിനിമാ ചിത്രീകരണം മാറ്റിവച്ച് കോടതിയിലെത്തിയതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
പരാതിക്കാരി ഹാജരാകാത്തതിനാലാണ് കേസ് ഇരുപത്തിയേഴിലേക്കു മാറ്റിയത്. ക്ഷണം സ്വീകരിച്ച് താരത്തിന്റെ ഫഌറ്റില്‍ തിരക്കഥ ചര്‍ച്ച ചെയ്യാന്‍ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്റ്റംബര്‍ 15 ന് യുവതിയും പിന്നീടു നടനും പരാതിയുമായി രംഗത്തുവരികയായിരുന്നു. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഉണ്ണി മുകുന്ദന്റെ പരാതി.
https://www.facebook.com/Malayalivartha





















