Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോലോ പൃഥ്വിരാജ് കീ.... ജയ്!!! ആക്ഷന്‍ ഹീറോ പൃഥ്വിരാജിനെ ആരവത്തോടെ സ്വീകരിച്ച് ആരാധകരും, ആരാധകരുടെ ഫോണ്‍ വാങ്ങി സെല്‍ഫിയെടുത്തും കൈ വീശിയും താര ജാടകളില്ലാതെ പൃഥിയും

24 MARCH 2018 03:56 PM IST
മലയാളി വാര്‍ത്ത

മാള്‍ ഒഫ് ട്രാവന്‍കൂറിലെ കല്യാണ്‍ സില്‍ക്ക്സ് ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ പൃഥ്വിരാജിനെ വരവേറ്റത് വന്‍ ജനക്കൂട്ടം. പ്രിയതാരത്തെ ഒരുനോക്ക് കാണാനായി രാവിലെ മുതല്‍ ആയിരക്കണക്കിനാളുകളാണ് മാളില്‍ തടിച്ചുകൂടിയത്. മാളിന്റെ പ്രവേശന കവാടത്തില്‍ സജ്ജീകരിച്ച സ്റ്റേജിലേക്കെത്തിയ ആക്ഷന്‍ ഹീറോ പൃഥ്വിരാജിനെ 'ബോലോ പൃഥ്വിരാജ് കീ ജയ്...' എന്ന ആരവത്തോടെയാണ് ആരാധകവൃന്ദം വരവേറ്റത്.

'തിരുവനന്തപുരം എന്റെ നാടാണ്. ഈ കൂടിയവരില്‍ ഒട്ടേറെ പരിചിതമുഖങ്ങളുണ്ട്. പണ്ട് ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ പൊലീസ് പിടിക്കാത്ത കാലത്ത് ഈവഴിയൊക്കെ കറങ്ങി നടന്നിട്ടുണ്ട്. എറണാകുളത്തെപ്പോലെ ഇവിടെയും ഒരു മാള്‍ വന്നിരുന്നെങ്കിലെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍, ഇത്രയും മനോഹരമായ മാള്‍ തലസ്ഥാനത്തെത്തിയതിലും അവിടെ ഞാന്‍ കൂടി ഉള്‍പ്പെടുന്ന കല്യാണ്‍ സില്‍ക്ക്സിന്റെ ഷോറൂം ആരംഭിച്ചതിലും അതിയായ സന്തോഷമുണ്ട്' - പൃഥ്വിരാജിന്റെ ഓരോ വാക്കും നിറഞ്ഞ കയ്യടിയോടെ ആരാധകര്‍ ഏറ്റുവാങ്ങി.

പാട്ട് പാടണമെന്നായിരുന്നു ഫാന്‍സിന്റെ ആവശ്യം. പാട്ടുകാരനല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും സദസിന്റെ കൂട്ടായ നിര്‍ബന്ധത്തിന് പ്രിയതാരം വഴങ്ങി. 'പ്രേമമെന്താല്‍ എന്താണു പെണ്ണേ?... ' പൃഥിരാജിന്റെ വരികള്‍ക്ക് പശ്ചാത്തല സംഗീതം ഉയര്‍ന്നു. ജനക്കൂട്ടം ഏറ്റുപാടി. ഡയലോഗ് പറയണമെന്നായിരുന്നു അടുത്ത ഡിമാന്റ്.

സെവന്‍ത് ഡേ സിനിമയിലെ 'കര്‍ണനും നെപ്പോളിയനും ഭഗത്‌സിംഗുമാണെന്റെ ഹീറോസ്..' എന്നു തുടങ്ങുന്ന ഡയലോഗ് ഘനഗംഭീര സ്വരത്തില്‍ പൃഥ്വി പറഞ്ഞപ്പോള്‍ കൈയടികള്‍ ആകാശത്തോളമെത്തി. ആരാധകരുടെ ഫോണ്‍ വാങ്ങി സെല്‍ഫിയെടുത്തും കൈ വീശിയും ഓട്ടോഗ്രാഫ് നല്‍കിയും താരജാടകളില്ലാതെ പൃഥ്വിരാജ് നീങ്ങി. കല്യാണ്‍ സില്‍ക്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറായ പ്രകാശ് പട്ടാഭിരാമന്റെ ഫോണ്‍ വാങ്ങി ആരാധകര്‍ക്കൊപ്പമുള്ള ഫോട്ടോ എടുക്കാനും പൃഥ്വി സമയം കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (12 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (36 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (44 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends