Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓടിയനുശേഷം മോഹൻലാൽ ഇങ്ങനെ ആയിരിക്കും ! ; തുറന്നുപറഞ്ഞ് ശ്രീകുമാർ മേനോൻ

24 MARCH 2018 03:18 PM IST
മലയാളി വാര്‍ത്ത

ഒടിയൻ എന്ന ചിത്രത്തിന് ശേഷം 1000 കോടി ബജറ്റിൽ ശ്രീകുമാർ മേനോൻ ഒരുക്കുന്ന എം ടി യുടെ രണ്ടാമൂഴത്തിനു വലിയ പ്രതീക്ഷയാണ് ആരാധകർക്കും സിനിമ ലോകത്തിനും. തന്റെ കഴിവുകൾക്ക് അംഗീകാരം ലഭിക്കാതെ വരുമ്പോൾ വേദനിക്കുന്ന ഭീമനെ മോഹൻലാൽ അനശ്വരനാക്കുമെന്നാണ് ശ്രീകുമാർ പറയുന്നത്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

രണ്ടാമൂഴത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത് വേറൊരു രൂപത്തിലുള്ള മോഹന്‍ലാലിനെയാണെന്നും ശ്രീകുമാര്‍ പറയുന്നു. രണ്ടാമൂഴം എന്ന സിനിമ തന്നെ ഭീമന്റെ മനസ്സിന്റെ യാത്രയാണ്. ഇമോഷണല്‍ ത്രില്ലറാണ് അത്. അതൊരു യുദ്ധ പടമൊന്നുമല്ല. ഭീമന്‍ അനുഭവിക്കുന്ന അപമാനങ്ങള്‍, ഒറ്റപ്പെടല്‍, കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കാത്തതിനാല്‍ വേദനിയ്ക്കുന്ന ഭീമന്‍. ഞാന്‍ മുമ്പ് പറഞ്ഞിരുന്നു ഇന്ത്യയിലേക്ക് ആദ്യം ഓസ്‌കാര്‍ കൊണ്ടുവരുന്ന നടന്‍ മോഹന്‍ലാലായിരിക്കുമെന്ന്. അത് ഒരു അതിശയോക്തിയല്ല. അതെനിയ്ക്കുറപ്പാണ്. കാരണം അത്രമാത്രം ആ കഥാപാത്രത്തെ അറിഞ്ഞു കൊണ്ട് അവതരിപ്പിക്കാന്‍ ഇന്നു ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമേയുള്ളു.

ലോക സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ഭീമനായി എത്തുമ്പോള്‍ ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവിന്റെ വേഷത്തില്‍ ജാക്കിച്ചാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.ചിത്രത്തിന്റെ താരനിര്‍ണ്ണയം അവസാനഘട്ടത്തിലേയ്ക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട് പ്രശസ്തരായ കാസ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തിലുള്ള താരനിര്‍ണ്ണമാണ്. താര നിര്‍ണ്ണയം കടല്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും മുള്ള പ്രമുഖറും ചിത്രത്തില്‍ അണിനിരക്കും. നാഗാര്‍ജുന, അജയ് ദേവ്ഗണ്‍, മഹേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. റിച്ചാര്‍ഡ് റയോണ്‍ യുദ്ധ രംഗങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. ചിത്രീകരണത്തിന് ശേഷം ഈ സ്ഥലത്തിന് മഹാഭാരത സിറ്റി എന്ന പേരില്‍ മ്യൂസിയവുമാക്കും. പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ചിത്രം 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ വി.എശ്രീകുമാര്‍ രണ്ടു വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലായിരുന്നു.

രണ്ടാമൂഴം, മഹാഭാരതം എന്നീ രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവും ഇതുതന്നെയാകുമെന്നതില്‍ സംശയമില്ല. ഈ സെപ്റ്റംബറില്‍ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയും 2020ല്‍ ചിത്രം തിയേറ്ററുകളിലുമെത്തും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗവും തിയേറ്ററുകളിലെത്തും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം മറ്റ് ഇന്ത്യന്‍ ഭാഷകളിലേയ്ക്കും വിദേശ ഭാഷകളിലേയ്ക്കും ഡബ്ബ് ചെയ്യുമെന്നും സൂചനയുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിനായി കൈകോര്‍ക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള മുന്‍നിര താരങ്ങള്‍ക്കു പുറമെ ചില ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

വി.എഫ്.എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രാഫിയുടെയും വിസ്മയ കാഴ്ച്ചകളും ചിത്രത്തില്‍ ദൃശ്യമാകാം. 20 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് രണ്ടാമൂഴം എഴുതുന്നതെന്നും അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നതായും മുമ്പൊരിക്കല്‍ എം.ടി പറഞ്ഞു. നമ്മുടെ സിനിമകളുടെ നിര്‍മ്മാണച്ചിലവില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ കഥയെന്നും ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂവെന്നും അതുകൊണ്ടാണ് രണ്ടാമൂഴം എന്ന സിനിമ സംഭവിക്കുന്നതെന്നുമാണ് എം.ടിയുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (12 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (36 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (44 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends