Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യം കൊണ്ട് അതിന്റെ അടയാളങ്ങളൊന്നും ശരീരത്ത് ഇല്ലായിരുന്നു...ഐശ്വര്യ റായിയുടെ വെളിപ്പെടുത്തല്‍

25 MARCH 2018 11:09 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്തെ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഐശ്വര്യ കുടുംബിനിയായി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും വേര്‍പിരിഞ്ഞ സമയത്ത് നിരവധി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ളത് പിന്നീട് ഐശ്വര്യ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അഭിമുഖത്തിലെ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

താന്‍ സല്‍മാനുമായിട്ടുള്ള പ്രണയം ഉപേഷിക്കാന്‍ കാരണം അദ്ദേഹം തന്നെ ശാരീരികമായും മാനസികമായിട്ടും ഉപദ്രവിച്ചെന്നായിരുന്നു അന്ന് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നത്. തനിക്ക് സഹതാരങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചിരുന്നു. അഭിഷേക് ബച്ചന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയവരുടെ പേരെല്ലാം അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു.

മാനസികമായി മാത്രമല്ല ശാരീരികമായും സല്‍മാന്‍ ഖാന്‍ തന്നെ ഉപദ്രവിച്ചിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ അടയാളങ്ങളൊന്നും ശരീരത്ത് ഇല്ലാതിരുന്നതിനാല്‍ താന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ജോലിയ്ക്ക് പോകുമായിരുന്നു. അദ്ദേഹത്തിന്റെ മദ്യാപാനവും അതേ തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചായിരുന്നു താന്‍ കൂടെ നിന്നിരുന്നതെന്നും ഐശ്വര്യ പറയുന്നു.

എല്ലാം സഹിച്ചാണ് നിന്നിരുന്നതെങ്കിലും മാനസികവും ശാരീരികവുമായ അധിക്ഷേപവും വിശ്വാസ വഞ്ചനയും താല്‍പര്യമില്ലായ്മയും താന്‍ മനസിലാക്കുകയായിരുന്നു. ഇതോടെ ഏതൊരു സ്ത്രീയെയും പോലെ ഞാനും സല്‍മാനൊപ്പമുള്ള ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു വെന്ന് ഐശ്വര്യ പറയുന്നു.

 

തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്ന സമയത്ത് സല്‍മാന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു. അത് പരോക്ഷമായി തന്നോട് കുറ്റസമ്മതം നടത്തിയ കാര്യവും ഐശ്വര്യ അന്ന് വെളിപ്പെടുത്തിയിരുന്നു.

തനിക്ക് നല്ലത് വരാനും കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി സല്‍മാനൊപ്പം താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. സല്‍മാന്‍ തന്റെ ജീവിതത്തിലെ പേടി സ്വപ്‌നമാണെന്നും അത് അവസാനിച്ചതില്‍ സമാധാനമാണുള്ളതെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (20 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends