Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കലാതിലക പട്ട വിവാദം വീണ്ടും പുകയുന്നു... പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രേഷ്മയും ഞാനും നല്ല ഫ്രണ്ടസാണ്... ബാച്ച് മാറ്റ്‌സാണ്... രേഷ്മയ്ക്ക് കലാതിലക പട്ടം കിട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു

26 MARCH 2018 08:53 AM IST
മലയാളി വാര്‍ത്ത

കേരള സര്‍വകലാശാല കലോല്‍സവത്തെ പിടിച്ചുകുലുക്കിയ കലാതിലകപ്പട്ട വിവാദത്തിന് കൊഴുപ്പേകാന്‍ സീരിയല്‍താരം മഹാലക്ഷ്മിയും ഗുരുവായ ഉഷ തെങ്ങിന്‍തൊടിയിലും രംഗത്തെത്തി. താന്‍ ആര്‍ക്കും കോഴ കൊടുത്ത് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് സീരിയല്‍ താരം കൂടിയായ മഹാലക്ഷ്മി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. മഹാലക്ഷ്മിയുടെ ഗുരുവായ ഉഷ തെങ്ങിന്‍തൊടിയിലും ലൈവില്‍ പങ്കെടുത്തു.

സീരിയല്‍ നടി കൂടിയായ മഹാലക്ഷ്മിക്ക് കലാതിലക പട്ടം ലഭിക്കാന്‍ മത്സരഫലം തിരുത്തിയെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം ഉയര്‍ന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. കഴിഞ്ഞ നാല് ദിവസമായി കൊല്ലത്ത് നടന്നുവന്നിരുന്ന കലോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെയാണ് വിവാദം ഉണ്ടായത്. അവസാന ദിവസം നടന്ന കുച്ചിപ്പുടിയുടെയും കഥാപ്രസംഗത്തിന്റെയും മത്സരഫലത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. നേരത്തെ ഫലം പ്രഖ്യാപിച്ച ഈയിനങ്ങളില്‍ പിന്നീട് സീരിയല്‍ നടിയായ വിദ്യാര്‍ത്ഥിനിക്ക് വേണ്ടി മത്സരഫലം തിരുത്തിയെന്ന് ആക്ഷേപം ഉയര്‍ന്നു.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ത്ഥിനിയും സീരിയല്‍ടിവി താരവുമാണ് മഹാലക്ഷ്മി. ഇവര്‍ക്കായി മത്സരഫലം അട്ടിമറിച്ചെന്നാണ് മറ്റു വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്. ഇതോടെ മറ്റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ കലോത്സവ വേദിയില്‍ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചു. നേരത്തെ ഈ രണ്ട് മത്സരയിനങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ പോലും എത്തിയിരുന്നില്ല മഹാലക്ഷ്മിയെന്നും ഫലം തിരുത്തി ഒന്നാം സ്ഥാനം നല്‍കിയെന്നും ആയിരുന്നു ആക്ഷേപം.

കലോത്സവത്തില്‍ ഇത് കല്ലുകടിയായതോടെ നടി മഹാലക്ഷ്മിക്ക് നല്‍കിയ കലാതിലക പട്ടം തിരിച്ചുപിടിച്ച് പകരം മാര്‍ ഇവാനിയോസിലെ തന്നെ രേഷ്മയെ പുതിയ കലാതിലകമായി പ്രഖ്യാപിച്ച് അധികൃതര്‍ തിരുത്തി.

മഹാലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവ് ഇങ്ങനെ

യൂണിവേഴ്‌സിറ്റി കലോല്‍സവം ഇത് എന്റെ അഞ്ചാമത്തെ വര്‍ഷമാണ്.എംഎ ഫൈനല്‍ ഇയറാണ്. ഡിഗ്രി ഫൈനല്‍ ആയിരുന്നപ്പോള്‍ കലാതിലകപ്പട്ടം നേരത്തെ കിട്ടിയതാണ്. അവസാന വര്‍ഷമായതുകൊണ്ട് തന്നെ 7 ഇവന്റ്‌സില്‍ മല്‍സരിക്കുന്നില്ലായെന്ന് ഞാന്‍ കോളേജില്‍ പറഞ്ഞതാണ്. എന്നാല്‍, മാര്‍ ഇവാനിയോസ് കലോല്‍സവത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കോളേജ് ആയതുകൊണ്ടും അഞ്ചുവര്‍ഷം ഈ കോളേജില്‍ പഠിച്ചതായതുകൊണ്ടും ഗുരുക്കന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 7 മല്‍സരങ്ങളില്‍ പങ്കെടുത്തത്. എനിക്ക് തൃപ്തികരമല്ലാത്ത കുറെ റിസല്‍റ്റ്‌സ് വന്നപ്പോള്‍ അപ്പീലിന് പോയിരുന്നു. സ്‌റ്റേജില്‍ നന്നായി പ്രകടനം കാഴ്ച വയ്ക്കുക എന്നതല്ലാതെ റിസല്‍റ്റിന് പിന്നാലെ പോകണമെന്ന് ചിന്തയുണ്ടായിരുന്നില്ല. അപ്പീലിന് കൊടുക്കുന്നത് കോളേജുകാരാണ്.

പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രേഷ്മയും ഞാനും നല്ല ഫ്രണ്ടസാണ്... ബാച്ച് മാറ്റ്‌സാണ്. അവള്‍ എംകോം. ഞാന്‍ എംഎ.ഞാനും അവളും നല്ല ഫ്രണ്ടസാണ്. നിങ്ങള്‍ മാധ്യമങ്ങള്‍ വെറുതെ സത്യം അറിയാതെ പ്രതികരിക്കുകയാണ്. രേഷ്മയ്ക്ക് കലാതിലക പട്ടം കിട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. അപ്പീല്‍ ഇല്ലാതെ തന്നെ എനിക്ക് 15 പോയിന്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചില ചാനലുകള്‍ എനിക്ക് 5 പോയിന്റ് മാത്രമാണുള്ളതെന്ന് കാര്യമറിയാതെ പറഞ്ഞു. ഭരതനാട്യച്ചിന് തേഡ്,മിമിക്രി, കഥാപ്രസംഗം,ഫോക് ഡാന്‍സ് സെക്കന്‍ഡ് െ്രെപസ്,നങ്ങ്യാര്‍ക്കൂത്തിന് ഫസ്റ്റ്. എല്ലാം കൂടി അപ്പീലില്ലാതെ 15 പോയിന്റ് ഉണ്ട്.

രേഷ്മയ്ക്ക് നാല് ഇവന്റ്‌സുണ്ട്. ഗസല്‍, ഹിന്ദുസ്ഥാനി, ക്ലാസിക്കല്‍ മ്യൂസിക്, ലൈറ്റ് മ്യൂസിക് ഇതിനെല്ലാം മല്‍സരിച്ചിട്ട് രേഷ്മയ്ക്ക് 16 പോയിന്റാണുള്ളത്. ഞങ്ങള്‍ക്ക് തന്നെ കിട്ടുന്നതില്‍ സന്തോഷം മാത്രമേയുള്ളു. ഞാന്‍ കലാതിലകത്തിന് വേണ്ടി ലക്ഷ്യമിട്ടല്ല ഇറങ്ങിയത്. ചാനലുകാര്‍ ഇതിനെ വളച്ചൊടിച്ചു.കഥാപ്രസംഗത്തിനും കുച്ചിപുഡിക്കും ഞാന്‍ അപ്പീല്‍ കൊടുത്തതില്‍..ഈ കഥാപ്രസംഗത്തിന് എനിക്ക് സെക്കന്‍ഡ്... കഴിഞ്ഞ വട്ടം ഞാന്‍ കഥാപ്രസംഗം മല്‍സരിച്ചിരുന്നില്ല. അതിന് മുമ്പ് ഫസ്റ്റായിരുന്നു കഥാപ്രസംഗത്തിന്. എല്ലാ വര്‍ഷവും സമ്മാനം കിട്ടുന്ന ഇവന്റാസായതുകൊണ്ടാണ് തൃപ്തികരമല്ലാത്ത ഫലം വന്നപ്പോള്‍ അപ്പീല്‍ പോയത്. കഥാപ്രസംഗം അപ്പീല്‍ പോയപ്പോള്‍,സെക്കന്‍ഡ് ഫസ്റ്റായി. ഒരു െ്രെപസും ഇല്ലാതിരുന്ന റാണി മോനിച്ചന് തേഡും കിട്ടി. തേഡ് െ്രെപസ് കിട്ടിയ കുട്ടിയും ഫസ്റ്റ് െ്രെപസായിരുന്ന മെറിനും... അത് പോലെ കുച്ചിപുഡിക്ക് ഞാന്‍ അപ്പീല്‍ കൊടുത്തപ്പോള്‍ വിദ്യാ വിജയന്‍ അങ്ങനെ ചിലരൊക്കെ എനിക്കെതിരെ തിരിഞ്ഞു. ഞാനെന്താ തെററു ചെയ്തതതെന്ന് മനസ്സിലാകുന്നില്ല.

ഞാന്‍ കോഴ കൊടുത്തെന്നോ, അട്ടിമറിച്ചെന്നോ ആരോപിക്കുന്ന നിങ്ങള്‍ തന്നെ തെളിയിക്കൂ. ഞാന്‍ എന്തു തെറ്റാണ് ചെയ്തതെന്ന്. ഏതന്വേഷണത്തിനും തയ്യാറാണ്. കാരണം എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കണം.സത്യം വിളിച്ചുപറയണമെന്നുണ്ട്. എന്നാല്‍ ആരും അത് ശ്രദ്ധിച്ചില്ല. സത്യം അറിയാതെ ഇങ്ങനെ പറയരുത്. അവിടെ കുട്ടികള്‍ ബഹളമുണ്ടാക്കുമ്‌ബോള്‍ ഞാന്‍ നൃത്ത പരിശീലനത്തിലായിരുന്നു. എന്നോട് വിളിച്ച് സ്ഥിരീകരിക്കാതെ വാര്‍ത്ത കൊടുത്തത് ശരിയായില്ല.



ഉഷാ തെങ്ങിന്‍ തൊടിയിലിന്റെ ഫേസ്ബുക്ക് ലൈവ് ഇങ്ങനെ

കലാകുടുംബത്തില്‍ നിന്ന് വന്ന കഴിവുള്ള കലാകാരിക്ക് ഇത്രയും അധിക്ഷേപം നേരിടേണ്ടി വരിക സങ്കടകരമാണ്. കേരള സര്‍വകലാശാല കലോല്‍സവത്തില്‍ ജഡ്ജിമാരെ സ്വാധീനിച്ചും പണം ഒഴുക്കിയുമാണ് കലാതിലക പട്ടം നേടാന്‍ ശ്രമിച്ചതെന്നും മറ്റും കാമ്ബില്ലാത്ത ആരോപണങ്ങള്‍ ചൊരിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മഹാലക്ഷ്മിയോട് ആരാഞ്ഞതിന് ശേഷമാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കേണ്ടിയിരുന്നത്.

സെലിബ്രിറ്റിയായിട്ടുള്ള, ലോകമറിയുന്ന കുഞ്ഞിനെ താറടിച്ച് കാണിക്കുകയാണ്. കിട്ടിയ അവസരം എല്ലാവരും മുതലാക്കിയെന്നതാണ്. ഒരുനാണയമുണ്ടെങ്കില്‍ അതിന് രണ്ടുവശങ്ങള്‍ ഉണ്ട്. കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നുള്ളതല്ല. ആ കുട്ടിയോട് കൂടു ചോദിക്കാമായിരുന്നു.. എന്താണ് അവിടെ സംഭവിച്ചത്. അവള്‍ ഏഴെണ്ണത്തില്‍ മാറ്റുരച്ചതാണ്. അങ്ങനെ കലാതിലകം കിട്ടണമെന്ന കുട്ടിയാണെങ്കില്‍ അവള്‍ക്ക് രണ്ടെണ്ണത്തില്‍ അവള്‍ക്ക് ഒരു മാര്‍ക്കും കൊടുത്തിട്ടില്ലായിരുന്നു. അങ്ങനെയാണെങ്കില്‍ അതിനൊക്കെ അപ്പീല്‍ പോവില്ലേ?ഒന്നിനും പോയിട്ടില്ല. പക്ഷേ, ഏതോ രണ്ടെണ്ണത്തിന് അപ്പീല്‍ പോയി... ആ കുട്ടിക്ക് അതിന് മാര്‍ക്ക് കിട്ടി. ഒരു പ്രൈസ്പോലും ഇല്ലാത്ത ഈ പറയുന്ന കുട്ടികള്‍ അപ്പീലിന് പോയപ്പോള്‍, അവര്‍ക്ക് തേഡും അതൊക്കെ കിട്ടിയപ്പോള്‍, സെക്കന്‍ഡ് സ്ഥാനത്തുള്ള കുട്ടി അപ്പീലിന് പോയി. അതിലെന്താ തെറ്റ്?

എല്ലാവരും അപ്പീലിന് പോയിട്ടാണ് അവരുടേതായ മാര്‍ക്കുകള്‍ നേടിയെടുക്കുന്നത്. ജഡ്ജിമാര്‍ പറയുന്നതല്ല. സര്‍ക്കാര്‍ തന്നെ ഇരുത്തിയിരിക്കുന്നതാണ് പരാതികള്‍ കേള്‍ക്കാനുള്ള സമിതി. എന്നിട്ട് ആ കുട്ടി അത് തിരുത്തി ഇതു തിരുത്തി... അങ്ങനെ തേജോവധം ചെയ്യുകയാണ് ആ കുട്ടിയെ.ഈ കുട്ടിക്ക് ഇനിയൊരു കലാതിലക പട്ടം കിട്ടിയിട്ട് വേണോ സ്റ്റാറാകാന്‍?ചില ചാനലുകള്‍ കാട്ടിയത് ഒരു സ്ഥാനത്തുമില്ലാതെയാണ് ഈ കുട്ടി അപ്പീലിന് പോയതെന്നാണ്. അതൊന്നും ശരിയല്ല. യഥാര്‍ത്ഥ സ്ഥിതി അറിഞ്ഞിട്ട് മാത്രം വാര്‍ത്തകള്‍ കൊടുക്കുക.

അഞ്ച് പോയിന്റില്‍ നിന്നാണ് മഹാലക്ഷ്മി ഇത്രയും പോയിന്റുകള്‍ നേടിയെടുത്തതെന്നും പറഞ്ഞു. അതുതന്നെ തെറ്റാണ്. 15 പോയിന്റ് നേടിയ കുട്ടിയാണ് മല്‍സരത്തിന് നില്‍ക്കുന്ന്ത്. പിന്നെ ആ കുട്ടി ആരെ സ്വാധീനിച്ചുവെന്നതിന് തെളിവുണ്ടോ? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (14 minutes ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (20 minutes ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (3 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (3 hours ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (4 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (4 hours ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (4 hours ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (4 hours ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (4 hours ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (4 hours ago)

Malayali Vartha Recommends