Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഠിക്കുന്ന കാലത്ത് ഞാന്‍ പ്രണയിച്ചവരൊക്കെ നിഷ്‌കരുണം എന്നെ തള്ളികളഞ്ഞിട്ടുണ്ട്; ഒരു പെൺകുട്ടി ആദ്യമായാണ് എന്നോട് വന്ന് പ്രണയം പറഞ്ഞത്: വിവാഹത്തിന് അവളുടെ വീട്ടുകാർ എതിർത്തപ്പോൾ സൂര്യ കാരണമാണ് എന്റെ വിവാഹം നടന്നത്- ജഗന്‍

08 APRIL 2018 01:28 PM IST
മലയാളി വാര്‍ത്ത

അയന്‍ എന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം ചിട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടന്‍ ജഗന്‍ തെന്നിന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധയനായത്. കണ്ട നാള്‍ മുതല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും വഴിത്തിരിവായത് അയന്‍ തന്നെയാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂര്യ വഴിത്തിരിവായിട്ടുണ്ടെന്ന് പറയുകയാണ് ജഗന്‍. ഒരു അഭിമുഖത്തിനിടെയാണ് സൂര്യയും കുടുംബവുമായുളള അടുത്ത ബന്ധത്തെക്കുറിച്ച് ജഗന്‍ പറഞ്ഞത്.

"സൂര്യ കാരണമാണ് എന്റെ വിവാഹം നല്ല രീതിയില്‍ നടന്നത്. ഞാനും എന്റെ ഭാര്യ വനമതിയും സുഹൃത്തുക്കളായിരുന്നു. അവളാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ്  ഒരു പെണ്‍കുട്ടി ഇങ്ങോട്ട് വന്ന് ഇഷ്ടം പറയുന്നത്. പഠിക്കുന്ന കാലത്ത് ഞാന്‍ പ്രണയിച്ചവരൊക്കെ നിഷ്‌കരുണം എന്നെ തള്ളികളഞ്ഞിട്ടുണ്ട്. വനമതി ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടി. പിന്നീട് പ്രണയം വളര്‍ന്നു.

പക്ഷേ വിവാഹത്തിന് അവളുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇറങ്ങി വരാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു. ഒരു ദിവസം സൂര്യയുമായി സംസാരിച്ചിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞു. ആരു വന്നില്ലെങ്കിലും എന്റെ കല്ല്യാണത്തിന് വരുമോ എന്ന് ചോദിച്ചു. വരാം, പക്ഷേ അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് അവളോട് വീട്ടില്‍ നിന്നിറങ്ങി വരാന്‍ പറയരുത്. ആദ്യം നമ്മുക്ക് സംസാരിച്ച് ശരിയാക്കാന്‍ നോക്കാം.

അങ്ങനെ സൂര്യ പോയി അച്ഛന്‍ ശിവകുമാര്‍ അങ്കിളിനോട് കാര്യം പറഞ്ഞു. നീ ഇഷ്ടമാണെന്ന് പറയുന്ന കുട്ടിക്ക് നിന്നെ ഇഷ്ടമാണോ? എന്ന് മാത്രമേ അദ്ദേഹം ചോദിച്ചുള്ളൂ. അങ്ങനെ അങ്കിള്‍ അവിടെ പോയി സംസാരിച്ചു. ഇരുകുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ എന്റെ വിവാഹം നടത്തിയത് സൂര്യയുടെ കുടുംബമാണ്, ജഗന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (45 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (47 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (48 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends