Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയന്‍സ് രജനിക്കൊപ്പമോ, കമലിനൊപ്പമോ? തമിഴകത്ത് ചൂടേറിയ ചര്‍ച്ച

09 APRIL 2018 03:08 PM IST
മലയാളി വാര്‍ത്ത

രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചതിന് പിന്നാലെ തമിഴകത്ത് പല താരങ്ങളെയും രണ്ട് പേരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും വലയിലാക്കാനുളള നീക്കങ്ങള്‍ നടക്കുകയാണ്. കൂട്ടത്തില്‍ ഏറ്റവും ഡിമാന്റുള്ളത് നയന്‍താരയ്ക്കാണ്. നയന്‍സിനെ കളത്തിലിറക്കുമെന്നും ഇറക്കണമെന്നും അണിയറ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രജനീകാന്തിന്റെ നായികയായി അഭിനയിച്ചതോടെയാണ് തമിഴകത്ത് നയന്‍സിന്റെ തലവര തെളിഞ്ഞത്. കമല്‍ഹാസനൊപ്പം അഭിനയിച്ചിട്ടുമില്ല. ഡി.എം.കെയുമായും എ.ഐ.ഡി.എം.കെയുമായും അകലത്തിലുമല്ല താരം. അതുകൊണ്ട് നയന്‍സിന്റെ മനസറിയാന്‍ പ്രയാസമാണ്. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ ഭാവിയില്‍ തീരുമാനം മാറ്റിക്കൂടെന്നുമില്ല.

പത്ത് കൊല്ലത്തിലധികമായി തമിഴകത്ത് നമ്പര്‍ വണ്‍ നായികയായി തിളങ്ങുകയാണ് നയന്‍താര. അറം എന്ന സിനിമയില്‍ കളക്ടറായി അഭിനയിച്ചതോടെ താരത്തിന്റെ ഇമേജ് കൂടിയിട്ടുണ്ട്. സാധരണജനങ്ങളുടെ പ്രശ്‌നങ്ങളിലിടപെടുന്ന കളക്ടറുടെ വേഷമായിരുന്നു അറത്തില്‍. സിനിമയുടെ അവസാനരംഗത്ത് കഥാപാത്രം രാഷ്ട്രീയത്തിലേക്ക് വരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് ടെസ്റ്റ് ഡോസാണെന്നാണ് അണിയറ സംസാരം. ജനങ്ങളുടെ ഇടയില്‍ താരത്തെ കുറിച്ച് നല്ല മതിപ്പാണെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയാലുള്ള പിന്തുണ എന്താണെന്ന് മനസിലാക്കാനുള്ള തന്ത്രമായാണ് പലരും വിലയിരുത്തുന്നത്. നയന്‍സ് രാഷ്ട്രീയത്തിലെത്തിയാല്‍ അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നവര്‍ തമിഴ്‌നാട്ടിലുണ്ട് എന്നതാണ് സത്യം.

വിജയ് ശാന്തിക്ക് ശേഷം തമിഴ് ജനത ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കൊടുത്തത് നയന്‍താരയ്ക്കാണ്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും താരം തന്നെ. സിനിമയിലും അല്ലാതെയും പലരും താരത്തിന്റെ കാലില്‍ തൊട്ട് വണങ്ങാറുണ്ട്. ഇത് വൃത്തികെട്ട സംസ്‌കാരമാണെന്നാണ് നയന്‍സ് പറയുന്നത്. മാതാപിതാക്കളുടെ കാല്‍ക്കല്‍ മാത്രമേ വീഴാവൂ എന്നും താരം പറയുന്നു. തമിഴ്‌നാട്ടിലെ മേല്‍ക്കോയ്മ രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതാണെന്നാണ് വിലയിരുത്തുന്നത്. എന്തായാലും താരം ആര്‍ക്കൊപ്പമാവും അണിനിരക്കുക എന്ന് കാത്തിരുന്ന് കാണാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (13 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (16 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (23 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (28 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (32 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (50 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends