Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് അഭിനയിച്ചേ മതിയാവൂ.... ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് നടി ചാര്‍മിള

09 APRIL 2018 11:04 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയയ്ക്ക് പഴയകാല താരങ്ങളുടെ തിരിച്ചുവരവിന്റെ കാലമാണിത്. നീണ്ട ഇടവേളയ്ക്കുശേഷം നടി ചാര്‍മിളയും തിരിച്ചെത്തുന്നു. എന്നാല്‍ ചാര്‍മിളയുടെ സിനിമയിലേയ്ക്കുള്ള വരവ് തികച്ചും വ്യത്യസ്തമാണ്. സിനിമയില്‍ നിന്നു സമ്ബാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തെന്നും ഇപ്പോള്‍ ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്നും ചാര്‍മിള പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിള ഇക്കാര്യം പറഞ്ഞത്.

43 മലയാള സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇതില്‍ 38 സിനിമകളിലും നായികയായിരുന്നു. തമിഴില്‍ 22 ചിത്രങ്ങളില്‍ 11ലും നായികയായി. കന്നടത്തിലും തെലുങ്കിലും ഓരോ ചിത്രങ്ങളില്‍ നായികയായി. നല്ലൊരു സമ്പാദ്യം തന്നെ താരത്തിനുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഓരോ ഘട്ടങ്ങളിലുമുണ്ടായ നിരാശ എന്നെ കൂടുതല്‍ തളര്‍ത്തുകയായിരുന്നു.

സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനോടൊപ്പം ആഘോഷിച്ചു തീര്‍ത്തു. സത്യത്തില്‍ ജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫഌറ്റ് വില്‍ക്കേണ്ടിവന്നു. ഞാന്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. അടുത്തകാലത്താണ് ഭര്‍ത്താവായിരുന്ന രാജേഷുമായുള്ള ഡൈവേഴ്‌സ് നടന്നത്. ഇപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടിയ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.

ഇന്ന് ജീവിക്കാന്‍ എനിക്ക് യാതൊരുവിധ മാര്‍ഗ്ഗവുമില്ല. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂര്‍ണ്ണമായും കിടപ്പിലാണ്. ഞാന്‍ ഷൂട്ടിംഗിനായി വരുമ്‌ബോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ചുറ്റും കടക്കാരാണ്.

 

ഞാന്‍ ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്‌ബോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തും. എന്റെ മകന്‍ അഡോണിസ് ജൂഡിന്റെ സ്‌കൂള്‍ ഫീസ് നല്‍കുന്നത് തമിഴ് നടികര്‍ സംഘത്തിന്റെ സാരഥിയും നടനുമായ വിശാലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ ഞാന്‍ തയാറായത് എന്നും ചാര്‍മിള പറയുന്നു. ചിത്രീകരണം നടക്കുന്ന 'കൊച്ചിന്‍ ശാദി ചെന്നൈ 03' എന്ന ചിത്രത്തിലാണു ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends