സിനിമയുടെ കഥ പറയാന്‍ വീട്ടില്‍ എത്തിയ യുവതിയെ കണ്ടതോടെ ഉണ്ണിമുകുന്ദന്റെ കൺട്രോൾ പോയെന്ന് യുവതി... പണം തട്ടാനാണെന്ന് ഉണ്ണിയും.... നേരിട്ട് കോടതിയിൽ ഹാജരാകാൻ കോടതി

സിനിമയുടെ കഥ പറയാന്‍ വീട്ടില്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതിയിൽ നടന്‍ ഉണ്ണിമുകുന്ദനെ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ജൂണ്‍ അഞ്ചിന് ഹാജാരാക്കാനാണ് ഉണ്ണിമുകുന്ദന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.
നേരത്തെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. പിന്നാലെ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച് പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം.
കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി. കഴിഞ്ഞ ഓഗസ്റ്റ് 23ന് കോട്ടയം സ്വദേശിയായ യുവതി തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലുള്ള വാടകവീട്ടിലാണ് യുവതി വന്നത്. തിരക്കഥ അപൂര്‍ണമായിരുന്നു. അതുകൊണ്ടു തന്നെ താന്‍ നിരസിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
https://www.facebook.com/Malayalivartha
























