Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാസിന്റെ വിദ്യാഭ്യാസത്തിനായുള്ള എല്ലാ ചിലവും ഞാന്‍ ഏറ്റെടുക്കും; കളഞ്ഞു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച ഏഴു വയസുകാരനെ ഞെട്ടിച്ച് രജനി

15 JULY 2018 05:16 PM IST
മലയാളി വാര്‍ത്ത

കളഞ്ഞു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച ഏഴു വയസുകാരന്‍ യാസിനെ നേരിട്ട് കാണാനെത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം 50,000 രൂപ അടങ്ങിയ ഒരു ബാഗ് യാസിന് കളഞ്ഞുകിട്ടിയിരുന്നു. തന്റെ പണമല്ല അത് എന്ന് മനസിലാക്കിയ യാസിന്‍ സ്‌കൂള്‍ അധികൃതര്‍ വഴി ആ പണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഈ സത്യസന്ധത നേരിട്ട് അംഗീകരിക്കാനാണ് രജനി നേരിട്ടെത്തിയത്.

യാസിന്‍ പണം തിരിച്ചേല്‍പ്പിച്ചത് തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും അത് ആ കുട്ടിയുടെ സത്യസന്ധതയാണെന്നും രജനികാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യാസിന്റെ തുടര്‍ന്നുള്ള വിദ്യാഭ്യാസം താന്‍ ഏറ്റെടുത്തുകൊള്ളാമെന്നും രജനികാന്ത് ഉറപ്പു നല്‍കിയിട്ടുണ്ട്.'യാസിന്റെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചിലവും ഞാന്‍ ഏറ്റെടുക്കും. എന്തു പഠിക്കണമെങ്കിലും ഞാന്‍ പഠിപ്പിക്കും, എന്റെ മകനായി തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്'. രജനി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നസേമൂര്‍ പഞ്ചായത്തിലെ യൂണിയന്‍ മിഡില്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാസിന്‍ എന്ന ഏഴുവയസുകാരന് പണമടങ്ങുന്ന ബാഗ് ലഭിച്ചത്. ഉടന്‍ തന്നെ യാസിന്‍ ഈ വിവരം ക്ലാസ് ടീച്ചറായ വി. ജയന്തി ബായ്യെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ പ്രധാനധ്യാപിക വഴി പൊലീസ് സ്റ്റേഷനില്‍ എത്തി ബാഗ് ഏല്‍പ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (16 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (31 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (46 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (56 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends