ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഇഷാൻ കിഷനാണ് ടീമിനെ നയിക്കുന്നത്. സിംബാബ്‌വെ പര്യടനത്തിലെ മികച്ച പ്രകടനവും ഐപിഎല്ലിലെ തകർപ്പൻ ബാറ്റിംഗ് ശൈലിയും കണക്കിലെടുത്താണ് വൈഭവിനെ പുതിയ ഉത്തരവാദിത്തം ഏല്പിച്ചിട്ടുള്ളത്.
റെഡ് ബോൾ ക്രിക്കറ്റിൽ ഒരു സോണൽ ടീമിന്റെ നേതൃത്വ സ്ഥാനത്തേക്ക് ഇതാദ്യമായാണ് വൈഭവ് എത്തുന്നത്. സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിൽ 'പ്ലെയർ ഓഫ് ദി സീരീസ്' വൈഭവ് സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. ആഗസ്റ്റ് 23നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്.
ഇഷാൻ കിഷനും വൈഭവ് സൂര്യവംശിയും നയിക്കുന്ന ടീമിൽ പരിചയസമ്പന്നരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. പരിക്കിന്റെ പിടിയിലായ റിയാൻ പരാഗും ആകാശ് ദീപും ടീമിൽ ഇടം നേടിയിട്ടില്ല.
https://www.facebook.com/Malayalivartha


























