സിനിമയുടെ കാലന്: റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം സേതുപതിയുടെ സീതാക്കാതി ഇന്റര്‍നെറ്റിലെത്തിച്ച് തമിഴ്റോക്കേഴ്സ്
സിനിമാ വ്യവസായത്തിന് ഭീഷണിയായി പടര്‍ന്നു പന്തലിച്ച് തമിഴ്റോക്കേഴ്സ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍ വ്യാജനിറക്കിയാണ് തമിഴ്റോക്കേഴ്സ് സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങള്‍ മുതല്‍ മലയാള സിനിമവരെ തമിഴ്റോക്കേഴ്സ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വിജയ സേതുപതി ചിത്രം സീതാക്കാതിയാണ് ചോര്‍ത്തിയിരിക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം യാതൊരു ദാഷണ്യവും കൂടാതെ അന്നു വൈകുന്നേരം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരിക്കുകയാണ്.
യന്തിരന് 2.0, ഒടിയന് എന്നിവയും റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റിലെത്തിയിരുന്നു. ഇതിന് പിന്നാലെ 12,000 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമാ ലോകത്തിന്റെ പേടിസ്വപ്നമാണ് തമിള്‍ റോക്കേഴ്സ്. ഇവരെ കണ്ടുപിടിക്കാനും ഈ വെബ്സൈറ്റ് ഇല്ലാതാക്കി പൈറസി തടുക്കാനും സിനിമാ മേഖല ശ്രമം തുടങ്ങിയിട്ട് നാളേറെയായി.
സീതാക്കാതിയില് ഒരു നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. പ്രായാധിക്യമുള്ള കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി വിജയ്യുടെ മേക്കപ്പ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഓസ്കര് പുരസ്കാര ജേതാക്കളായ കെവിന് ഹനേയ്, അലക്സ് നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയപുരസ്കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്ബീശന്‍, ഗായത്രി, പാര്‍വ്വതി നായര്‍, സംവിധായകന് മഹേന്ദ്ര എന്നിവരും സീതാക്കാതിയിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍, തമിള്‍ റോക്കേഴ്സ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പൈറസി സംഘത്തെ കണ്ടുപിടിച്ച് ഇത്തരം സൈറ്റുകളെല്ലാം നീക്കം ചെയ്യാന്‍ പ്രത്യേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഒട്ടുമിക്ക എല്ലാ ഓണ്‍ലൈന്‍ പൈറസി സംഘത്തെയും കണ്ടുപിടിച്ച് പൈറസി തടുക്കാന്‍ സാധിച്ചെങ്കിലും തമിള്‍ റോക്കേഴ്സിനെതിരെ ഒന്നും ചെയ്യാന്‍ ഈ ആന്റി പൈറസി ടീമിനായില്ല. പൈറസിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നേരത്തേ വിശാല്‍ കുറ്റപ്പെടുത്തിയിരുന്നു
https://www.facebook.com/Malayalivartha