Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇളയരാജയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ വേദിയില്‍ വെള്ളം നല്‍കിയ ആളോട് കോപിച്ച് ഇളയരാജ, കാലില്‍ തൊട്ട് മാപ്പുചോദിച്ച് ജീവനക്കാരന്‍

05 JUNE 2019 02:11 PM IST
മലയാളി വാര്‍ത്ത

സംഗീത ലോകത്തിന് അകത്തും പുറത്തും ഇളയരാജയുടെ ദേഷ്യം ഏറെ പ്രസിദ്ധമാണ്. സംഗീതത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറാകാറില്ല. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ പൊതുവേദിയില്‍വച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ വഴക്കുപറയുന്ന ഇളയരാജയുടെ വിഡിയോയാണ് വൈറലാകുന്നത്.

വേദിയിലുണ്ടായിരുന്ന ഗായകര്‍ക്ക് കുടിക്കാന്‍ വെള്ളം കൊണ്ടുകൊടുത്ത ജീവനക്കാരനെ തിരിച്ചു വിളിച്ച് വേദിയില്‍ നിര്‍ത്തി മൈക്കിലൂടെയായിരുന്നു ഇളയരാജയുടെ ശകാരം. 'താങ്കളോട് ആരെങ്കിലും വെള്ളം ആവശ്യപ്പെട്ടിട്ടാണൊ ഇവിടെ കൊണ്ടുവന്ന് വിതരണം ചെയ്തത്' എന്നായിരുന്നു ഇളയരാജ ചോദിച്ചത്.

മൈക്കിലൂടെയുള്ള ഈ വാക്കുകള്‍ക്കുമുന്നില്‍ ജീവനക്കാരന്‍ ആകെ പരിഭ്രമിച്ചു. താന്‍ സാധാരണയായി ചെയ്തു വരുന്ന ജോലിയാണ് ഇതെന്നുള്ള ജീവനക്കാരന്റെ മറുപടിയില്‍ ഇളയരാജ സംതൃപ്തനായില്ല. തുടര്‍ന്ന് ഇളയരാജയുടെ കാല്‍തൊട്ട് ഇയാള്‍ ക്ഷമ ചോദിക്കുകയായിരുന്നു.

പണം നല്‍കിയെത്തുന്ന കാണികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ നല്ലതല്ലെന്നായിരുന്നു ഇളയരാജ പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. എസ്.പി ബാല സുബ്രഹ്മണ്യം, യേശുദാസ് തുടങ്ങിയ ഗായകരെല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു ഇളയരാജയുടെ 75-ാം ജന്മദിന ആഘോഷം.

നേരത്തെ തന്റെ പാട്ടുകള്‍ പൊതുവേദിയില്‍ ആലപിച്ച എസ്.പി ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കൂടാതെ 96 എന്ന സിനിമയില്‍ തന്റെ പാട്ടുകള്‍ ഉപയോഗിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. തന്റെ പാട്ടുകള്‍ ഉപയോഗിച്ചതിനു കാരണം സംഗീത സംവിധായകനു സമാന നിലവാരമുള്ള പാട്ടുകളുണ്ടാക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (6 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (6 hours ago)

Malayali Vartha Recommends